---
title: "#KMCCVolleyFair | കെ.എം.സി.സി വോളി മേള; രണ്ടാം സെമിയിൽ വീറുറ്റ പോരാട്ടം, ഇന്ത്യൻ നേവി ഫൈനലിലേക്ക്"
english_title: "#KMCC #Volley #Fair #second #semi-final #IndianNavy #entered #final #fierce #battle"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/257902/kmcc-volley-fair-second-semi-final-indiannavy-entered-final-fierce-battle"
published_at: "2024-12-21T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67666c567ae35_volley.jpg"
keywords: []
---

# #KMCCVolleyFair | കെ.എം.സി.സി വോളി മേള; രണ്ടാം സെമിയിൽ വീറുറ്റ പോരാട്ടം, ഇന്ത്യൻ നേവി ഫൈനലിലേക്ക്

> **Lead Summary:** **നാദാപുരം : **തെരുവം പറമ്പ് ലോളി ഗ്രൗണ്ടിൽ നടക്കുന്ന ദുബായ് കെ. എം.സി.സി. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വോളി മേളയുടെ രണ്ടാം സെമി ഫൈനലിൽ വീറുറ്റ പോരാട്ടം.

## Article Content

**നാദാപുരം : **തെരുവം പറമ്പ് ലോളി ഗ്രൗണ്ടിൽ നടക്കുന്ന ദുബായ് കെ. എം.സി.സി. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വോളി മേളയുടെ രണ്ടാം സെമി ഫൈനലിൽ വീറുറ്റ പോരാട്ടം.

കെ പി ഗ്രൂപ്പ് സ്പോൺസർ ചെയ്ത കെ.എസ്.ഇ.ബി യും സൈത്തുൻ റെസ്റ്റോറൻ്റ് സ്പോൺസർ ചെയ്ത ഇന്ത്യൻ നേവിയും തമ്മിലായിരുന്നു രണ്ടാം സെമി ഫൈനൽ.

ആദ്യ രണ്ട് സെറ്റിൽ ഇന്ത്യൻ നേവി മികച്ച പ്രകടനം നടത്തി വിജയിച്ചെങ്കിലും തുടർന്ന് നടന്ന രണ്ട് സെറ്റുകളും കെ.എസ്.ഇ.ബി പിടിച്ചെടുക്കുകയായിരുന്നു.

അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യൻ നേവി ഫൈനലിൽ എത്തിയത്.പ്രാദേശിക മത്സരത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചു.

ഫൈനലിൽ കേരള പോലീസും ഇന്ത്യൻ നേവിയും തമ്മിൽ ഏറ്റു മുട്ടും. സമാപന ദിവസമായ ഇന്ന് ശാഫി പറമ്പിൽ എം.പി, പി.കെ ഫിറോസ്, പാറക്കൽ അബ്‌ദുല്ല തുടങ്ങി വിവിധ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കൂടാതെ കളിയാസ്വദകർക്ക് കലാ വിരുന്നുകളും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/257902/kmcc-volley-fair-second-semi-final-indiannavy-entered-final-fierce-battle)