---
title: " #CITU | നാദാപുരം പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കണം -സിഐടിയു "
english_title: "#Dilapidated #roads #Nadapuram #panchayath #should #made #passable #CITU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259313/dilapidated-roads-nadapuram-panchayath-should-made-passable-citu"
published_at: "2024-12-27T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e85dca967c_citu.jpg"
keywords: []
---

#  #CITU | നാദാപുരം പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കണം -സിഐടിയു 

> **Lead Summary:** നാദാപുരം: പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) കല്ലാച്ചി സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

നാദാപുരം: പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) കല്ലാച്ചി സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു.

കെ എം സജിത്ത് അധ്യക്ഷനായി.

ഏരിയാ സെക്രട്ടറി എ ടി കെ ഭാസ്കരൻ, കെ പി സജീവൻ, പി ആലിക്കുട്ടി, പ്രകാശൻ, ടിര ശൻ, സജീവൻ മലയിൽ എന്നിവർ സംസാരിച്ചു.

കെ എം സജിത്ത് (പ്രസിഡന്റ്), സജീ വൻ മലയിൽ (സെക്രട്ടറി), ടി രമേശൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259313/dilapidated-roads-nadapuram-panchayath-should-made-passable-citu)