---
title: "#arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; തൂണേരി സ്വദേശിയായ 19 കാരൻ പിടിയിൽ"
english_title: "#Robbery #attempt #ATM #Peringathur #19 #year #old #native #Nadapuram #arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259348/robbery-attempt-atm-peringathur-19-year-old-native-nadapuram-arrested"
published_at: "2024-12-27T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676eb5147cb7b_Untitled-1.jpg"
keywords: []
---

# #arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; തൂണേരി സ്വദേശിയായ 19 കാരൻ പിടിയിൽ

> **Lead Summary:** **പെരിങ്ങത്തൂർ : **പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎമ്മിൽ കവർച്ചക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്ത് വിഘ്നേശ്വരൻ ആണ് അറസ്റ്റിലായത്.

## Article Content

**പെരിങ്ങത്തൂർ : **പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎമ്മിൽ കവർച്ചക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്ത് വിഘ്നേശ്വരൻ ആണ് അറസ്റ്റിലായത്.

രണ്ട് ദിവസം മുമ്പാണ് എ.ടി.എമ്മിൽ ചെറിയ മൺവെട്ടി പോലുള്ള ആയുധം ഉപയോഗിച്ച് കവർച്ചാ ശ്രമം നടന്നത്. രാത്രി 1 മണിയോടെയായിരുന്നു സംഭവം.

മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചൊക്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . ചൊക്ലി സി.ഐ കെ.വി മഹേഷിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259348/robbery-attempt-atm-peringathur-19-year-old-native-nadapuram-arrested)