---
title: "#Jeevathalam | 'ജീവതാളം'; ഇയ്യംകോട് ആരോഗ്യ സെമിനാർ  സംഘടിപ്പിച്ചു "
english_title: "#Iyamkode #organized #health #seminar #Jeevathalam #program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259390/iyamkode-organized-health-seminar-jeevathalam-program"
published_at: "2024-12-27T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ed73124331_Untitled-1.jpg"
keywords: []
---

# #Jeevathalam | 'ജീവതാളം'; ഇയ്യംകോട് ആരോഗ്യ സെമിനാർ  സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ 'ജീവതാളം' സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ 'ജീവതാളം' സംഘടിപ്പിച്ചു.

ഇയ്യങ്കോട് നാമത്ത് അസീസിന്റെ വീട്ട് മുറ്റത്ത് വെച്ച് നടത്തിയ സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.

ജീവിത ശൈലി രോഗങ്ങൾ എങ്ങനെ തടഞ്ഞു നിർത്താം എന്ന വിഷയത്തിൽ നാദാപുരം താലൂക്ക് ആശുപത്രി ഡോക്ടർ അർജുന ക്ലസ്സെടുത്തു .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമ്പിളി , ആശാ വർക്കർ പി പി ഷൈമ എന്നിവർ സംസാരിച്ചു .

പരിപാടിയോടനുബന്ധിച്ച് മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള യോഗ ക്ലാസ്സും നാദാപുരം ജയ്‌ഹിന്ദ്‌ ആശുപത്രി നൽകിയ സൗജന്യ കണ്ണ് പരിശോധന ക്യാമ്പും നടന്നു . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259390/iyamkode-organized-health-seminar-jeevathalam-program)