നാദാപുരം: (nadapuram.truevisionnews.com) എഴുത്തുകാരനും കവിയും റിട്ടയേഡ് പ്രധാനാദ്ധ്യാപകനുമായ സജീവൻ മൊകേരി രചിച്ച കേരളം പിറന്ന കഥ എന്ന പുസ്തകം കഥാകൃത്ത് വി.ആർ. സുധീഷ് ഗായകൻ വി.ടി. മുരളിക്ക് നൽകി പ്രകാശനം ചെയ്തു.
സ്ഥിതി ഭേദങ്ങളെ ജാതി ദേദങ്ങളാക്കി മാറ്റിയവരാണ് മലയാളികളെന്നും ഗാന്ധിജിയും ശ്രീനാരായണഗുരുവും അധികാരം നോക്കാതെ തിരിഞ്ഞ് നടന്നവരാണെന്നും വി.ആർ. സുധിഷ് പറഞ്ഞു.
പുസ്തക പ്രകാശന ചടങ്ങിൻ്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവഹിച്ചു.
കല്ലാച്ചിയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ രാജൻ ചെറുവാട്ട് അദ്ധ്യക്ഷത വഹിച്ചു.
ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് പുസ്തക പരിചയം നടത്തി.
ഉല ബുക്‌സ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ. ബോധി - ശ്രീ ബോധി കൂട്ടായ്മയാണ് ചടങ്ങിൻ്റെ സംഘാടകർ. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നാഷണൽ മീഡിയ എക്സലൻസ് പുരസ്കാരം നേടിയ എ.കെ. ശ്രീജിത്തിനെ ചടങ്ങിൽ അനുമോദിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വി. മുഹമ്മദലി, വി.പി. കുഞ്ഞികൃഷ്ണൻ, അഡ്വക്കറ്റ് കെ.എം. രഘുനാഥ്, എം. ടി. ഗോപിനാഥ്, കെ.പ്രേമൻ, വി.ടി. മുരളി, ജയചന്ദ്രൻ മൊകേരി, ശ്രീനി എടച്ചേരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സജിവൻ മൊകേരി മറുമൊഴി ഭാഷണം നടത്തി. കെ. ഹരീന്ദ്രൻ സ്വാഗതവും സി.എച്ച്. ബാബു നന്ദിയും പറഞ്ഞു.
പടം: സജീവൻ മൊകേരി രചിച്ച കേരളം പിറന്ന കഥ എന്ന പുസ്തകം കഥാകൃത്ത് വി.ആർ. സുധീഷ് ഗായകൻ വി.ടി. മുരളിക്ക് നൽകി പ്രകാശനം ചെയ്യുന്നു.
Keralampirannakadha #SajevanMokeri #book #released