---
title: " #BZoneartsfest | അരങ്ങിനായി ഒരുങ്ങി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി -സോൺ കലോത്സവം സ്വാഗതസംഘം രൂപീകരണം ഇന്ന്"
english_title: "#Calicut #University #BZone #Arts #Festival #Welcome #Committee #formation #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/260369/calicut-university-bzone-arts-festival-welcome-committee-formation-today"
published_at: "2025-01-01T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774f1d8056cc_Untitled-1.jpg"
keywords: []
---

#  #BZoneartsfest | അരങ്ങിനായി ഒരുങ്ങി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി -സോൺ കലോത്സവം സ്വാഗതസംഘം രൂപീകരണം ഇന്ന്

> **Lead Summary:** നാദാപുരം: കോഴിക്കോട് ജില്ലയിലെ നൂറിലധികം വരുന്ന വിവിധ കോളേജുകളിലെ കലാപ്രതിഭകൾ മാറ്റുരക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി-സോൺ കലോത്സവം 2025 ജനുവരി 26 മുതൽ 31 വരെ പുളിയാവ് നാഷണൽ കോളജിൽ നടക്കും.

## Article Content

നാദാപുരം: കോഴിക്കോട് ജില്ലയിലെ നൂറിലധികം വരുന്ന വിവിധ കോളേജുകളിലെ കലാപ്രതിഭകൾ മാറ്റുരക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി-സോൺ കലോത്സവം 2025 ജനുവരി 26 മുതൽ 31 വരെ പുളിയാവ് നാഷണൽ കോളജിൽ നടക്കും.

ബി-സോൺ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് വൈകുന്നേരം 3:00 മണിക്ക് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വെച്ച് നടക്കുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ജാഫർ തുണ്ടിയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/260369/calicut-university-bzone-arts-festival-welcome-committee-formation-today)