#globalpublicschool | അഞ്ചിന്റെ മൊഞ്ച്; ഗ്ലോബൽ പബ്ലിക് സ്‌കൂൾ റാങ്കിൻ്റെ തിളക്കത്തിൽ

#globalpublicschool | അഞ്ചിന്റെ മൊഞ്ച്; ഗ്ലോബൽ പബ്ലിക് സ്‌കൂൾ റാങ്കിൻ്റെ തിളക്കത്തിൽ
Jan 5, 2025 05:21 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews)comവാണിമേൽ സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ വാരിക്കൂട്ടിയ റാങ്കിന്റെ നിറവിൽ അഭിമാനിക്കുകയാണ് വാണിമേൽ ഗ്ലോബൽ പബ്ലിക് സ്കൂൾ.

കേരളം, തമിഴ്‌നാട്, കർണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു എ ഇ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിൽ രണ്ടാം റാങ്ക് ഉൾപ്പെടെ അഞ്ച് റാങ്കുകളാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ നേടിയത്.

പഠനത്തിലും മറ്റിതര മേഖലകളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച സഹോദരി സഹോദരന്മാരായ കുറ്റിക്കാട്ടിൽ അബ്‌ദുൽഗഫൂറിൻ്റെ മക്കളായ സിയാന പർവിൻ രണ്ടാം റാങ്ക് നേടി ഗ്ലോബലിൻ്റെ ചരിത്രത്തിൽ ഇടം നേടിയപ്പോൾ സഹോദരൻ മുഹമ്മദ് റഫാൻ ഏഴാം റാങ്ക് കരസ്തമാക്കി ഗ്ലോബലിന്റെ അഭിമാനമായി.

മണിയാൻ്റവിട അനസിൻ്റെ മകളായ അലിഷ ഫാത്തിമ ഒൻപതാം റാങ്ക് നേടി ഗ്ലോബലിന് പൊൻതൂവൽ ചാർത്തിയപ്പോൾ ചടയൻ്റവിട സകിറിന്റ മകൾ ഫാത്തിമയും ചാത്തോത്ത് സമീറിൻ്റെ മകൾ ഫാത്തിമയും നേടിയെടുത്ത പത്താം റാങ്ക് സിൽവർ ജൂബിലി ആഘോഷത്തിനായി അണിഞ്ഞൊരുങ്ങുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൻ്റെ നെറ്റിയിലെ മറ്റൊരു തിലകക്കുറിയായി.

ഗ്ലോബലിനും നാടിന്നും അഭിമാനമായി മാറിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

ഹെഡ്‌മാസ്റ്റർ വിജയൻ, സദർ മുഅല്ലിം ഇസ്മായിൽ മഅബരി ചിയ്യൂര്, മാനേജർ സി.കെ അഷ്റഫ്, പ്രസിഡൻ്റ് എൻ കെ മൊയ്‌ദുഹാജി, സുബൈദ ടീച്ചർ, ശ്രീജ ടീച്ചർ, ഖാസിം തങ്ങൾ, ഹസ്സൻ ഉസ്താദ്, സലാം ഉസ്താദ്, ഇസ്ഹാഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.





#light #global #public #school #five #rankings

Next TV

Related Stories
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










Entertainment News