എടച്ചേരി: (nadapuram.truevisionnews.com) മുതുവടത്തൂർ എം.എൽ.പി സ്കൂൾ വാർഷികാഘോഷം ജനുവരി അവസാനവാരം സംഘടിപ്പിക്കും.
വിദ്യാർഥികളുടെ കലാപരിപാടികൾ, സംസ്കാരിക സമ്മേളനം, പൂർവ വിദ്യാർഥി സംഗമം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സ്കൂളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം സ്കൂൾ മാനേജർ സിദ്ധീഖ് പാലോള്ളതിൽ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് സി കെ ഇസ്മായിൽ അധ്യക്ഷനായി.
മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻ്റ് സി.പി റാഷിദ്, വി.കെ അബ്ദുല്ല, കല്ലുള്ളതിൽ ഫൈസൽ, അസിസ്റ്റൻ്റ് മാനേജർ ബഷീർ എടച്ചേരി പ്രധാന അധ്യാപിക ടി. റൈഹാനത്ത്, അധ്യാപകരായ ബിന്ദു, റാഷിദ്, ജാസ്മിൻ, മുഹമ്മദ്,റസൽ, അജ്മൽ, അബ്ദുൽ റഹീം സംസാരിച്ചു.
#Muthuvadathur #MLP #School #Annual #Celebration # last week of January