---
title: "#GarbagefreeNewKerala | മാലിന്യ മുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി"
english_title: "#Garbage #free #New #Kerala #Anti #dumping #camp #started #Nadapuram #panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/261827/garbage-free-new-kerala-anti-dumping-camp-started-nadapuram-panchayath"
published_at: "2025-01-07T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d59486d6c2_Untitled-2.jpg"
keywords: []
---

# #GarbagefreeNewKerala | മാലിന്യ മുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി

> **Lead Summary:** **നാദാപുരം: **മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി.

## Article Content

**നാദാപുരം: **മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിന് നാദാപുരം പഞ്ചായത്തിൽ തുടക്കമായി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ അധ്യക്ഷനായി.

ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടക്കും.

വിദ്യാർത്ഥികൾക്കിടയിൽ വലിച്ചെറിയൽ വിരുദ്ധ ബോധം വളർത്തുന്നതിനായി സ്‌കൂളുകളിൽ നോട്ടീസ് പതിക്കൽ, ബോധവൽക്കരണം എന്നിവയും വീടുകളിലെ ജൈവ മാലിന്യ സംസ്കരണ ഉപാധികളെ കുറിച്ച് വിവര ശേഖരണം നടത്തുന്നതിന് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സർവ്വേയും നടക്കും.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജനീദ ഫിർദൗസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇബ്രാഹിം കെ സി, മെമ്പർമാരായ പി പി ബാലകൃഷ്ണൻ, അബ്ബാസ് കണേക്കൽ, ആയിഷ ഗഫൂർ, റോഷ്‌ന പിലാക്കാട്ട്, സമീറ സി ടി കെ, ഹെൽത്ത് ഇൻസ്പെക്‌ടർ സജിനി കെ, വി ഇ ഒ വിജയൻ, ശുചിത്വ മിഷൻ ആർ പി കുഞ്ഞിരാമൻ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/261827/garbage-free-new-kerala-anti-dumping-camp-started-nadapuram-panchayath)