---
title: "#KIFBapproval | പുതുജീവൻ കൈവന്നു; തുരുത്തിമുക്ക് പാലത്തിന് 17.95 കോടി രൂപയുടെ കിഫ്ബി അനുമതി"
english_title: "#17.95 #crore #KIFB #approval #Thuruthimuk #Bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/261987/1795-crore-kifb-approval-thuruthimuk-bridge"
published_at: "2025-01-08T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e53c0d8c91_thuruthimukk_bridge.jpg"
keywords: []
---

# #KIFBapproval | പുതുജീവൻ കൈവന്നു; തുരുത്തിമുക്ക് പാലത്തിന് 17.95 കോടി രൂപയുടെ കിഫ്ബി അനുമതി

> **Lead Summary:** **എടച്ചേരി: **കണ്ണൂർ ജില്ലയെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം നിർമാണ ത്തിന് 17.95 കോടി രൂപയുടെ കി ഫ്ബി അനുമതിയായി. മയ്യഴിപ്പുഴക്ക് കുറുകെ കിടഞ്ഞിയിൽ നിന്നാണ് തുരുത്തിമുക്ക് പാലംനി ർമിക്കുക.

## Article Content

**എടച്ചേരി: **കണ്ണൂർ ജില്ലയെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം നിർമാണ ത്തിന് 17.95 കോടി രൂപയുടെ കി ഫ്ബി അനുമതിയായി. മയ്യഴിപ്പുഴക്ക് കുറുകെ കിടഞ്ഞിയിൽ നിന്നാണ് തുരുത്തിമുക്ക് പാലംനി ർമിക്കുക.

അനിശ്ചിതത്വത്തിലായ പാലം നിർമാണത്തിന് ഇതോടെ പുതുജീവൻ കൈവന്നു. 2019ൽ തറക്കല്ലിട്ട പാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ മാത്രം തുടങ്ങി നിർത്തിവയ്ക്കുകയായിരുന്നു.

സ്ഥലമെടുപ്പ് നടപടി വൈകിയ തിനെ തുടർന്ന് കരാറേറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി പിൻമാ റിയതിനെ തുടർന്ന് മൂന്ന് തവണ ടെൻഡർ ചെയ്തെങ്കിലും 27 ശതമാനം തുക കൂടുതൽ രേഖപ്പെടുത്തിയതിനാൽ അടങ്കൽ പുനഃപരിശോധിക്കാൻ കിഫ്‌ബി വിദഗ്‌ധ സമിതി നിർദേശിക്കുകയായിരുന്നു.

എംഎൽഎമാരായ കെ പി മോഹനന്റെയും ഇ കെ വിജയന്റെ യും നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കിഫ്‌ബി ഇപ്പോൾ സാമ്പത്തികാനുമതി നൽകിയത്.

കെആർഎഫ്ബി സാങ്കേതികാനുമതി നൽകുന്നതോടെ വേഗത്തിൽ പ്രവൃത്തിക്കായി ടെൻഡർ നടപടിയാവും.

നേരത്തെ പ്രവത്തി അനന്തമായി നീണ്ടതോടെ എംഎൽഎമാർ പൊതുമരാമ ത്ത് മന്ത്രി പി എ മുഹമ്മദ് റിയാസുമായി ചർച്ച നടത്തുകയും കഴിഞ്ഞവർഷം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേരുകയും ചെയ്തിരുന്നു.

ആ​കെ 204 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ൽ പു​ഴ​ക്കു കു​റു​കെ​യു​ള്ള സ്പാ​ൻ ബോ ​സ്ട്രി​ങ് ആ​ർ​ച്ച് മാ​തൃ​ക​യി​ൽ നി​ർ​മി​ക്കാ​നാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

കൂ​ടാ​തെ പാ​ല​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു കി​ട​ഞ്ഞി സൈ​ഡി​ൽ 175 മീ​റ്റ​റും എ​ട​ച്ചേ​രി സൈ​ഡി​ൽ 60 മീ​റ്റ​റും നീ​ള​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡും നി​ർ​മി​ക്കു​ന്ന​താ​ണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/261987/1795-crore-kifb-approval-thuruthimuk-bridge)