---
title: "#BJP | സർക്കാർ ഭൂമി കൈയേറിയുള്ള നിർമ്മാണം തടഞ്ഞ് ബി ജെ പി  "
english_title: "#BJP #blocked #construction #government #land #encroachment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262061/bjp-blocked-construction-government-land-encroachment"
published_at: "2025-01-08T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ea61337ab3_bjp.jpg"
keywords: []
---

# #BJP | സർക്കാർ ഭൂമി കൈയേറിയുള്ള നിർമ്മാണം തടഞ്ഞ് ബി ജെ പി  

> **Lead Summary:** **നാദാപുരം: ** കല്ലാച്ചി ,വളയം റോഡിൽ സർക്കാർ ഭൂമി കൈയേറി നിർമ്മാണപ്രവർത്തി ബി ജെ പി തടഞ്ഞു.

## Article Content

**നാദാപുരം: ** കല്ലാച്ചി ,വളയം റോഡിൽ സർക്കാർ ഭൂമി കൈയേറി നിർമ്മാണപ്രവർത്തി ബി ജെ പി തടഞ്ഞു.

ഓത്തിയിൽ മുക്കിൽ പ്രവർത്തിക്കുന്ന ഓത്തിയിൽ കൺവെൻഷൻ സെന്ററാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയേറി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത് .

വിവരം അറിഞ്ഞ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത്തിന്റെ നേതൃത്യത്തിലാണ് ഇന്നലെ പ്രവർത്തി തടഞ്ഞത്. സ്ഥാപനത്തിന്റെ മുന്നിലെ സർക്കാർ ഭൂമി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നിരത്തി ചെങ്കൽ ഉപയോഗിച്ച് കെട്ടുകയും, സിമന്റ് കട്ടകൾ വിരിക്കാനുള്ള ശ്രമവുമാണ് തടഞ്ഞത്.

ഈ സ്ഥലത്ത് തന്നെ വൻ കുഴികൾ നിർമ്മിച്ച് സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മാലിന്യം ഒഴുക്കാനുള്ള ശ്രമവും പ്രവർത്തകർ തടഞ്ഞു. തുടർന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും ചെയ്തു.

തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനും , കെട്ടിയ ഭാഗം ഉടൻ പൊളിച്ചു മാറ്റാനും അധികൃതർ നിർദേശം നൽകി. മണ്ഡലം പ്രസിഡണ്ട് കെ.കെ രഞ്ജിത്ത്, പി മധു പ്രസാദ്, മത്തത്ത് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262061/bjp-blocked-construction-government-land-encroachment)