---
title: "#Crickettournament | കായികാരവം;  ആവേശമായി തെരുവം പറമ്പിൽ അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ്"
english_title: "#All #Kerala #Cricket #Tournament #begins #theruvamparamp "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262176/all-kerala-cricket-tournament-begins-theruvamparamp"
published_at: "2025-01-09T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677fdd35c140a_Untitled-2.jpg"
keywords: []
---

# #Crickettournament | കായികാരവം;  ആവേശമായി തെരുവം പറമ്പിൽ അഖില കേരള ക്രിക്കറ്റ് ടൂർണമെന്റ്

> **Lead Summary:** **നാദാപുരം: **ലൂളി ബ്രദേഴ്സ് തെരുവമ്പറമ്പ് ടാസ്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന അഖില കേരള ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി.

## Article Content

**നാദാപുരം: **ലൂളി ബ്രദേഴ്സ് തെരുവമ്പറമ്പ് ടാസ്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന അഖില കേരള ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി.

അബുദാബി ആസ്ഥാനമായുള്ള സീഷൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി ടി കെ അമ്മദാജി ഉദ്ഘാടനം ചെയ്തു. ഇ ഹാരിസ് അധ്യക്ഷനായി.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് നാളെ സമാപിക്കും.

വിജയികളാകുന്ന ടീമുകൾക്ക് യഥാക്രമം ഒരു ലക്ഷം രൂപയും അൻപതിനായിരം രൂപയും പ്രൈസ് മണി നൽകും. കൂടാതെ വിവിധ ട്രോഫികളും സമ്മാനിക്കും.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറു കണക്കിന് ക്രിക്കറ്റ് ആസ്വാദകരാണ് മത്സരം വീക്ഷിക്കാൻ ടാസ്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്.

പൂർണമായും സൗജന്യമായി കളി കാണാനുള്ള സൗകര്യം സംഘാടകർ ഇവിടെ ഒരുക്കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകൻ എം കെ അഷ്‌റഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇ കുഞ്ഞാലി, റിയാസ് ലൂളി പ്രസംഗിച്ചു.

നജ്‌മു സാഖിബ് സ്വാഗതവും സി പി ജമാൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262176/all-kerala-cricket-tournament-begins-theruvamparamp)