ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആറ് ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി.
വടകര റയിൽവേ സ്റ്റേഷനിൽ നിന്നും തുറന്ന വാഹനത്തിലാണ് കലോത്സവ വിജയികളെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ച് ഇരിങ്ങണ്ണൂർ വരെ എത്തിച്ചത്.
മംഗലം കളി,അഷ്ടപദി, സംസ്കൃതം പദ്യം ചൊല്ലൽ സംസ്കൃതം ഗാനാലാപനം, കാവ്യകേളി , ശാസ്ത്രീയ സംഗീതം എന്നിവയിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചത്.
മാനസ മനോജ്,അൽനിക അശോക്, റോണ ചന്ദ്രൻ നയന അനിൽ, ഉണ്ണിമായ, അക്ഷജൻ ജി.ആർ, സിദ്ധി ഭൂഷൺ, റിയ സുരേഷ്, ശിവന്യ , സ്നിയ ശങ്കർ ( എല്ലാവരും മംഗലം കളി) മാനസ മനോജ് ( സംസ്കൃതം പദ്യം ചൊല്ലൽ , സംസ്കൃതം ഗാനാലാപനം, അഷ്ടപദി ) അൽനിക അശോക് (കാവ്യകേളി ) ഘനശ്യാം (ശാസ്ത്രീയ സംഗീതം) എന്നീ വിദ്യാർത്ഥികൾക്കാണ് എ ഗ്രേഡ് ലഭിച്ചത്.
സ്കൂൾ സ്റ്റാഫ് കൗൺസിലിൻ്റെയും ഭരണസമിതിയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ നടന്ന സ്വീകരണത്തിന് ഭരണസമിതി പ്രസിഡണ്ട് പി.എം നാണു, ഹെഡ്മാസ്റ്റർ എം. എൻ രമേഷ് ബാബു, പ്രിൻസിപ്പൽ സിന്ധു ജയരാജ്, പി.ടി.എ പ്രസിഡണ്ട് ടി. കെ രഞ്ജിത്ത് കുമാർ.ടി. അനിൽകുമാർ, സ്റ്റാഫ് പ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.
എടച്ചേരി പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും, തൂണേരി പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും, കച്ചേരി ബാലവാടി പൗരാവലി, ഡി.വൈ.എഫ്.ഐ എന്നിവരും വിജയികളെ അനുമോദിച്ചു.
ഇരിങ്ങണ്ണൂർ ടൗണിലും സ്വീകരണം നൽകി സ്കൂൾ ഭരണ സമിതി വിജയികളെ അനുമോദിച്ചു.
#Grade #A #six #items #Iringanur #Higher #Secondary #School #welcomed #winners #Kalolsavam