Jan 10, 2025 09:40 PM

നാദാപുരം: (nadapuram.truevisionnews.com) വളയത്ത് പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരത്തിന് എത്തിയ വയോധികനുനേരെ അക്രമം.

മർദ്ദനത്തെ തുടർന്ന് നിലത്ത് വീണ് സാരമായ പരിക്ക്. വളയത്തെ തയ്യുള്ളതിൽ അമ്മദിനാണ്( 75 )മർദ്ദനമേറ്റത്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ വളയം ടൗണിലെ പള്ളിപരിസരത്ത് വച്ചാണ് സംഭവം. കല്ലുംപുറത്ത് അബ്ദുള്ള ( 56 ) ആണ് മർദ്ദിച്ചത്.

അമ്മദ് പള്ളിയിൽ എത്തുമ്പോൾ അപമര്യാദയായി ചോദ്യം ചോദിക്കുകയും ഇതിനു കടുത്ത ഭാഷയിൽമറുപടി നല്കിയതിനുള്ള പ്രതികാരത്തിൽ നിസ്കാരം കഴിഞ്ഞ് ഇറങ്ങിയ അമ്മദിനെ അബ്ദുള്ള മർദ്ദിക്കുകയായിരുന്നു വെന്നാണ് ദൃക്സാക്ഷികൾ പറയുന്നത് .

മർദ്ദനത്തിനിടയിൽ അമ്മദ് തലയിടിച്ച് നിലത്തുവീഴുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

അമ്മദിനെ വളയം ഗവൺമെന്റ് ആശുപത്രയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

#injury #attack #against #elderly #man #came #pray #mosque

Next TV

Top Stories










News Roundup