---
title: "#KPSTA | സബ്ജില്ല സമ്മേളനം; മോണിറ്ററിംഗിൻ്റെ പേരിൽ അധ്യാപകരെ ക്രൂശിക്കാൻ അനുവദിക്കില്ല -കെപിഎസ്ടിഎ"
english_title: "#Sub #District #Conference #Teachers #not #allowed #crucified #monitoring #KPSTA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262737/sub-district-conference-teachers-not-allowed-crucified-monitoring-kpsta"
published_at: "2025-01-11T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6782828ba87d2_Untitled-2.jpg"
keywords: []
---

# #KPSTA | സബ്ജില്ല സമ്മേളനം; മോണിറ്ററിംഗിൻ്റെ പേരിൽ അധ്യാപകരെ ക്രൂശിക്കാൻ അനുവദിക്കില്ല -കെപിഎസ്ടിഎ

> **Lead Summary:** **നാദാപുരം : **അക്കാദമിക വർഷത്തിന്റെ അവസാന കാലഘട്ടത്തിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്താനെന്ന പേരിൽ നടത്തുന്ന സ്കൂൾ മോണിറ്ററിംഗ് അധ്യാപകർക്ക് ദ്രോഹകരമാകരുതെന്നും അതിൻ്റെ പേരിൽ അധ്യാപകരെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും കെപിഎസ് നാദാപുരം ഉപജില്ലാ സമ്മേളനം കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ ജില്ലാ സെക്രട്ടറി ഇ കെ സുരേഷ് കുമാർ പറഞ്ഞു.

## Article Content

**നാദാപുരം : **അക്കാദമിക വർഷത്തിന്റെ അവസാന കാലഘട്ടത്തിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്താനെന്ന പേരിൽ നടത്തുന്ന സ്കൂൾ മോണിറ്ററിംഗ് അധ്യാപകർക്ക് ദ്രോഹകരമാകരുതെന്നും അതിൻ്റെ പേരിൽ അധ്യാപകരെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും കെപിഎസ് നാദാപുരം ഉപജില്ലാ സമ്മേളനം കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ ജില്ലാ സെക്രട്ടറി ഇ കെ സുരേഷ് കുമാർ പറഞ്ഞു.

ഇ പ്രകാശൻ അധ്യക്ഷത വഹിച്ചു.

നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദാലി മുഖ്യാതിഥിയായി.

പി.രഞ്ജിത്ത്കുമാർ,കെ എം രഘുനാഥ് , വി .വി . റിനീഷ് ,അഖിൽ സിപി , വി.സജീവൻ കെ.മാധവൻ രാജീവൻ പി യു കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

സബ്ജില്ലാ ഭാരവാഹികളായി ലിബിത്ത് കെ പ്രസിഡൻറ് അഖിൽ സിപി സെക്രട്ടറി ,സന്ദീപ് ബി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262737/sub-district-conference-teachers-not-allowed-crucified-monitoring-kpsta)