---
title: "#DAPL | അക്ഷയ കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം -ഡി എ പി എൽ"
english_title: "#Akshaya #centers #should #made #differently #abled #friendly #DAPL"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262936/akshaya-centers-should-made-differently-abled-friendly-dapl"
published_at: "2025-01-12T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783f530df2f3_dapl.jpg"
keywords: []
---

# #DAPL | അക്ഷയ കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം -ഡി എ പി എൽ

> **Lead Summary:** **നാദാപുരം: **വിവിധ ആവശ്യങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകേണ്ടത് അനിവാര്യമായ സാഹചര്യത്തിൽ ഭിന്നശേഷിക്കാരുടെ സൗകര്യം പരിഗണിച്ച് എല്ലാ പ്രദേശങ്ങളിലും അക്ഷയ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് എളുപ്പം എത്തിപ്പെടാനുള്ള സൗകര്യം ഒരുക്കണമെന്ന് ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി എ പി എൽ )നാദാപുരം നിയോജക മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: **വിവിധ ആവശ്യങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ നൽകേണ്ടത് അനിവാര്യമായ സാഹചര്യത്തിൽ ഭിന്നശേഷിക്കാരുടെ സൗകര്യം പരിഗണിച്ച് എല്ലാ പ്രദേശങ്ങളിലും അക്ഷയ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് എളുപ്പം എത്തിപ്പെടാനുള്ള സൗകര്യം ഒരുക്കണമെന്ന് ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി എ പി എൽ )നാദാപുരം നിയോജക മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് സി കെ നാസർ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, മണ്ഡലം പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ്, സെക്രട്ടറി എം പി ജാഫർ മാസ്റ്റർ, ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദ് , ജനറൽ സെക്രട്ടറി നിസാർ എടത്തിൽ ,അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി അബ്ദുൽ ജലീൽ, മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ്, എസ്ടിയു മണ്ഡലം പ്രസിഡണ്ട് ഇ എ റഹ്മാൻ, സെക്രട്ടറി ജാഫർ തുണ്ടിയിൽ, അഷ്റഫ് പറമ്പത്ത്, തുണ്ടിയിൽ യൂസഫ്, എൻ സി മുഹമ്മദ്‌, സിറാജ് എടച്ചേരി, റഫീഖ് തളീക്കര, മഹമൂദ് ചെക്യാട് ,ഡോക്ടർ റസാഖ് ആലക്കൽ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി മജീദ് വാണിമേൽ സ്വാഗതവും ട്രഷറർ മൊയ്തു കുറങ്ങോട്ടു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262936/akshaya-centers-should-made-differently-abled-friendly-dapl)