---
title: "#Kuttipramparayiltemple | മങ്കമാർ നിറഞ്ഞാടി; കുറ്റിപ്രം പാറയിൽ ക്ഷേത്ര സന്നിധിയിൽ തിരുവാതിരക്കളി "
english_title: "#Thiruvathirakkali #front #Kutipram #Parayil #temple "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263018/thiruvathirakkali-front-kutipram-parayil-temple"
published_at: "2025-01-13T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784b1091a6a5_thiruvathira.jpg"
keywords: []
---

# #Kuttipramparayiltemple | മങ്കമാർ നിറഞ്ഞാടി; കുറ്റിപ്രം പാറയിൽ ക്ഷേത്ര സന്നിധിയിൽ തിരുവാതിരക്കളി 

> **Lead Summary:** **നാദാപുരം: **ധനുമാസത്തിലെ തിരുവാതിര നാൾ വന്നെത്തി. ഭഗവാൻ്റെ തിരുനാളിൽ മങ്കമാർ താളത്തിൽ നിറഞ്ഞാടി.

## Article Content

**നാദാപുരം: **ധനുമാസത്തിലെ തിരുവാതിര നാൾ വന്നെത്തി. ഭഗവാൻ്റെ തിരുനാളിൽ മങ്കമാർ താളത്തിൽ നിറഞ്ഞാടി.

കിരാത മൂർത്തിയായ പരദേവതയുടേയും ശിവ ഭഗവാന്റെയും സാന്നിധ്യം കൊണ്ട് ധന്യമായ കുറ്റിപ്രo പാറയിൽ ക്ഷേത്ര സന്നിധിയിൽ നടന്ന തിരുവാതിരക്കളി ശ്രദ്ധേയമായി.

മംഗല്യവതികൾ ദീർഘ മാംഗല്യത്തിനും കുടുംബത്തിൻ്റെ ഐശ്വര്യത്തിനും അവിവാഹിതർ ഉത്തമ മാംഗല്യത്തിലും തിരുവാതിര വ്രതം അനുഷ്ഠിച്ച് വരുന്നു.

കല്ലാച്ചി വലിയപറമ്പത്ത് ശ്രീ മുത്തപ്പൻ മടപ്പുര ടീം, നരിക്കാട്ടേരി സുദർശന മൂർത്തി ക്ഷേത്രം മാതൃസമിതി, പാറയിൽ ക്ഷേത്രം മാതൃസമിതി, ആർ ഡി ഏജൻ്റസ് അസോസിയേഷൻ, എന്നീ നാല് ടീമുകളാണ് തിരുവാതിര അവതരിപ്പിച്ചത്.

പാറയിൽ ക്ഷേത്രം നവീകരണ കലശം സുവനീർ ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് വിജയൻ പൊന്നങ്കോട്ടിൽ നിന്നും പരദേവത ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി ഏറ്റുവാങ്ങി പ്രകാശം ചെയ്തു.

ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ , ക്ഷേത്രം മാതൃ സമിതി പ്രസിഡൻറ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തിരുവാതിരക്കളിക്ക് ശേഷം തിരുവാതിരപ്പുഴുക്കു ഉൾപ്പെടെയുള്ള ലഘു ഭക്ഷണവും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263018/thiruvathirakkali-front-kutipram-parayil-temple)