---
title: "#MLeaguecarnival | മെഗാ ഫൈനൽ നാളെ; എം ലീഗ കർണിവൽ ഫൈനലിലേക്ക് കുതിച്ച് ടീം റൊട്ടാന "
english_title: "#Mega #final #tomorrow #Team #Rotana #jumped #M #League #carnival #final"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263288/mega-final-tomorrow-team-rotana-jumped-m-league-carnival-final"
published_at: "2025-01-14T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67860dcf70ddb_leeg.jpg"
keywords: []
---

# #MLeaguecarnival | മെഗാ ഫൈനൽ നാളെ; എം ലീഗ കർണിവൽ ഫൈനലിലേക്ക് കുതിച്ച് ടീം റൊട്ടാന 

> **Lead Summary:** **നാദാപുരം: **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ച എം ലിഗാ സോക്കർ കാർണിവൽ മെഗാ ഫൈനൽ നാളെ നടക്കും.

## Article Content

**നാദാപുരം: **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ച എം ലിഗാ സോക്കർ കാർണിവൽ മെഗാ ഫൈനൽ നാളെ നടക്കും.

വൈകീട്ട് മൂന്നു മണിക്ക് ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും.

ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ടീം റൊട്ടാന ഫൈനലിൽ കടന്നു. ഫൽക്കൻ എഫ് സിയെ രണ്ടിനെതിരെ നാലു ഗോളിന് തോൽപ്പിച്ചാണ് റൊട്ടാന ഫൈനലിൽ പ്രവേശിച്ചത്.

എം ലീഗ സീസൺ 5 അടുത്ത ജൂലൈ മാസത്തിൽ ആരംഭിക്കും. കുട്ടികളിൽ ഫുട്ബോൾ കളിയിലൂടെ സ്നേഹവും, സൗഹാർദ്ദവും, ലഹരിക്കെതിരെ കൂട്ടായ്‌മയും ഉണ്ടാക്കി എടുക്കുക എന്നതാണ് എം ലീഗാ സോക്കർ കാർണിവൽ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263288/mega-final-tomorrow-team-rotana-jumped-m-league-carnival-final)