#Iringannurmahashivashethram | |ആഘോഷത്തിൻ്റെ 41 നാളുകൾ;തിരുവാതിര മഹോത്സവം സമാപിച്ചു

#Iringannurmahashivashethram |  |ആഘോഷത്തിൻ്റെ 41 നാളുകൾ;തിരുവാതിര മഹോത്സവം സമാപിച്ചു
Jan 15, 2025 08:04 AM | By akhilap

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം സമാപിച്ചു.

വ്രതശുദ്ധിയോടെ ഭക്തർ ഇളനീർ ഭഗവാന് മുൻപിൽ സമർപ്പിച്ചു.

കടത്തനാട് പഞ്ചവാദ്യ സംഘത്തിലെ ഹരീഷ് തൊട്ടിൽപാലവും സംഘവും തായമ്പക അവതരിപ്പിച്ചു. തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച ഗാനവിരുന്നും നൃത്തനൃത്യങ്ങളും അരങ്ങേറി.

കേളികൊട്ട്, മഹാദേവൻ്റെ വിഗ്രഹത്തിൽ ഇളനീരാട്ടം, ശ്രീഭൂതബലി,ഇടക്ക കൊട്ടി പാടി സേവ , ഇലഞ്ഞിത്തറമേളം എന്നിവയും കടമേരി ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറി ഉച്ചക്ക് നടന്ന അന്നദാനം പ്രസാദം ഊട്ടിൽ ആയിരകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

മുത്തുകൂടകളുടെയും പഞ്ചവാദ്യത്തിൻ്റെയും അകമ്പടിയോടെ മഹാദേവൻ്റെയും വിഷ്ണുവിൻ്റെയും തിടമ്പുകൾ എഴുന്നള്ളിച്ച് കാഴ്ച ശീവേലി പ്രദക്ഷിണം നടത്തി.

കനത്ത മഴ കാരണം വൈകി ആരംഭിച്ച പുന്നാട് പൊലിക ടീമംഗങ്ങളുടെ നാടൻ പാട്ടുകൾ കാണാൻ നിരവധി പേർ എത്തിയിരുന്നു.

മണ്ഡലമാസത്തിൽ വൃശ്ചികം ഒന്ന് മുതൽ 41 ദിവസവും ക്ഷേത്ര നവീകരണ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അന്നദാനത്തിൽ മുഴുവൻ ദിവസവും മുൻനിരയിൽ നിന്ന് പ്രവർത്തിച്ച പി.കെ അശോകൻ, ഇന്ദിര നന്ദാവനത്തിൽ, ഓമന മണന്തല എന്നിവർക്കും 10 മിനുട്ടിൽ 501 ചോദ്യങ്ങൾക്ക് ഉത്തരം നൽകി മെൻ്റൽ കാൽക്കുലേഷനിൽ റെക്കോർഡ് കരസ്ഥമാക്കിയ ക്ഷേത്ര പരിസരത്തെ ആത്മിക വിജേഷിനും,കാറിൽ പ്രസവ ശുശ്രൂഷ ചെയ്ത് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ രക്ഷിച്ച ആരോഗ്യ പ്രവർത്തക വിമ്മി രാജേഷിനെയും ചിറയോരം കൂട്ടായ്മയുടെ ഉപഹാരങ്ങൾ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ സി.കെ ദാമു,നവീകരണ കമ്മിറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് , കമ്മറ്റിയംഗങ്ങളായ കെ.പി അനീഷ് ,സജിത്ത് നന്ദാവനം എന്നിവർ വിതരണം ചെയ്തു.

പ്രോഗ്രാം കമ്മറ്റി കൺവീനർ കാട്ടിൽ രാജീവൻ സ്റ്റേജ് പരിപാടികൾ നിയന്ത്രിച്ചു.

#41days #celebration #Thiruvathira #festival #concluded

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
Top Stories










News Roundup






//Truevisionall