---
title: "#unarv2025 | ഉണർവ് 2025; പൂർവ്വപ്രധാനാധ്യാപക സംഗമം വേറിട്ട അനുഭവമായി"
english_title: "#unarv2025 #exprincipal #meeting #was #unique #experience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263855/unarv2025-exprincipal-meeting-was-unique-experience"
published_at: "2025-01-16T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788f7886d6ae_nadapuram.jpg"
keywords: []
---

# #unarv2025 | ഉണർവ് 2025; പൂർവ്വപ്രധാനാധ്യാപക സംഗമം വേറിട്ട അനുഭവമായി

> **Lead Summary:** **നാദാപുരം: **നാദാപുരം ഉപജില്ലയിലെ വിരമിച്ച പ്രധാനാധ്യാപകരുടെ സംഗമം ഉണർവ് 2025 നവ്യാനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി കാലങ്ങൾക്കു വിരമിച്ച പ്രധാനാധ്യാപകർ സംഗമത്തിൽ ഒത്തുകൂടി.

## Article Content

**നാദാപുരം: **നാദാപുരം ഉപജില്ലയിലെ വിരമിച്ച പ്രധാനാധ്യാപകരുടെ സംഗമം ഉണർവ് 2025 നവ്യാനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി കാലങ്ങൾക്കു വിരമിച്ച പ്രധാനാധ്യാപകർ സംഗമത്തിൽ ഒത്തുകൂടി.

നാദാപുരം ഗവ:യു .പി സ്കൂളിൽ നടന്ന സംഗമം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവൻ പി. പുതിയെടുത്ത് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, പി.ടി.എ പ്രസിഡണ്ട് കോ: ഓർഡിനേറ്റർ കെ.പി രാജൻ, കെ.ഹേമചന്ദ്രൻ ,കെ ചന്തു, എൻ.കെ രാധ, സി.മുരളീധരൻ, അധ്യാപക സംഘടനാ പ്രതിനിധികളായ പി.രഞ്ജിത് കുമാർ, എം.എ.ലത്തീഫ് ,ലികേഷ്, എൻ കെ സലിം പ്രസംഗിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ.എ.റഹിം സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു.

ഉപജില്ലാ തല വിരമിച്ച ഹെഡ്മാസ് റ്റേഴ്‌സ് ഫോറം കോ: ഓർഡിനേറ്ററായി കെ.ഹേമചന്ദ്രൻ [ചെയർമാൻ], സി.മുരളീധരൻ [ ക ൺ വീനർ ] എന്നിവരേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263855/unarv2025-exprincipal-meeting-was-unique-experience)