---
title: "#KeezhanaOr | കീഴന ഓർ ആണ്ടനുസ്‌മരണം നാളെ ആരംഭിക്കും"
english_title: "#Commemoration #KeezhanaOr #will #begin #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263857/commemoration-keezhanaor-will-begin-tomorrow"
published_at: "2025-01-16T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788f8adb031e_1.jpg"
keywords: []
---

# #KeezhanaOr | കീഴന ഓർ ആണ്ടനുസ്‌മരണം നാളെ ആരംഭിക്കും

> **Lead Summary:** നാദാപുരം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും അര നൂറ്റാണ്ടു കാലം നാദാപുരം മുദരിസുമായിരുന്ന ശംസുൽ ഉലമാ കീഴന ഓർ ഇരുപത്തിയഞ്ചാം ആണ്ടനുസ്മരണത്തിന് വെള്ളിയാഴ്ച തുടക്കമാവും.

## Article Content

നാദാപുരം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും അര നൂറ്റാണ്ടു കാലം നാദാപുരം മുദരിസുമായിരുന്ന ശംസുൽ ഉലമാ കീഴന ഓർ ഇരുപത്തിയഞ്ചാം ആണ്ടനുസ്മരണത്തിന് വെള്ളിയാഴ്ച തുടക്കമാവും.

കീഴന ഓറുടെ വേർപാടിന്റെ 25ാം ആ ണ്ടിനോടനുബന്ധിച്ചു രണ്ടു മാസമായി നടന്നു വരുന്ന പരിപാടികളുടെ സമാപനമായാണ് മൂന്നു ദിവസത്തെ ആ ണ്ടനുസ്‌മരണം നടക്കുന്നത്.

അരൂർ ദാറുൽ ഖൈർ ഇസ്ലാമിക കേന്ദ്രത്തിൽ നടന്ന പ്രഖ്യാപന സമ്മേളനം കോഴിക്കോട് കേശവ മേനോൻ ഹാളിൽ അനുസ്മരണ സെമിനാർ, വിവിധ കേന്ദ്രങ്ങളിൽ കുടുംബ സംഗമങ്ങൾ, ടീ ടോക്, അനുസ്മരണ സംഗമങ്ങൾ, മദ്രസാ തല ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടന്നു കഴിഞ്ഞു.

രാവിലെ നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്‌ലിയാരുടെ നേതൃത്വത്തിൽ നാദാപുരം മഖാം സിയാറത്ത് നടക്കും നാദാപുരം മുദരിസ് കെ കെ കുഞ്ഞാലി മുസ്‌ലിയാർ പതാക ഉയർത്തും കടമേരി കീഴന ഓറുടെ ഖബ്റി ടത്തിൽ നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് ഹമിദ് കോയമ്മ തങ്ങൾ അൽജലാലി അൽബുഹാരി നേതൃത്വം നൽകും. വൈകുന്നേരം നടക്കുന്ന ദർസോർമ്മ സംഗമത്തിൽ കെ പി അബ്ദുല്ല മൗലവി അദ്ധ്യക്ഷത വഹിക്കും മുന്നൂർ അലി മൗലവി ഉദ്ഘാടനവും ചെയ്യും.

രാത്രി നടക്കുന്ന ദിക്ർ ദുആ മജ്ലിസിന് സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ അൽജലാലി അൽബുഖാരി പയ്യന്നൂർ നേതൃത്വം നൽകും . എം ടി കുഞ്ഞമ്മദ് മുസ്‌ലിയാർ ഉദ്ബോധനം നടത്തും.

ശനിയാഴ്ച രാവിലെ നടക്കുന്ന സുഭാഷിതം പരിപാടിയിൽ ഹസൻ ഫലാഹി ചേലക്കാട് പ്രസംഗിക്കും .10 മണിക്ക് മതാധ്യാപക സംഗമം നടക്കും സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ കൊടക്കൽ ആദ്യക്ഷതയിൽ രാജ്യ സഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്യും. അബ്ദുൽ അസീസ് ബഖവി അരൂർ തഅലീമും തർബിയ്യത്തും എന്ന വിഷയത്തെ ആസ്പദമാക്കി വിഷയാവതരണം നടത്തുകയും ചെയ്യും.

ശേഷംസാമൂഹിക മാറ്റത്തിൽ മുഅല്ലിമുകളുടെ പങ്ക് എന്ന വിഷയതിൽ ചർച്ച നടക്കും. ചർച്ചയിൽ അബ്ദുസ്സലാം നിസാമി, റിയാസ് ഗസ്സാലി അസ്ഹരി, അസ്‌ലം ഫലാഹി ഇയ്യങ്കോട്, മഹമൂദ് ഫലാഹി അയഞ്ചേരി, അനസ് വഹബി കുന്നുമ്മൽ, എന്നിവർ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന സെമിനാറിൽ സയ്യിദ് വി സി കെ തങ്ങൾ പ്രാർത്ഥന നടത്തും.

എൻ കെ കുഞ്ഞാലി മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. അഷ്‌റഫ്‌ ബഖവി ഒടിയപാറ വിഷയവതരണം നടത്തും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അബൂബക്കർ ഫൈസി മലയമ്മ, പി കെ നവാസ്,അഡ്വ ഫാറൂഖ് ഇ മുഹമ്മദ്‌ ബത്തേരി,സി കെ കരീംഎന്നിവർ പങ്കെടുക്കും.

രാത്രി 8 മണിക്ക് നടക്കുന്ന കർമ്മ ശാസ്ത്ര വേദിയിൽ മുഹമ്മദ്‌ കോയ തങ്ങൾ ജാതിയേരി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും .മുജീബ് ഫലാഹി വേളം , ഒ പി മുജീബ് വഹബി നാദാപുരം പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 10: 30 ന് ശംസുൽ ഉലമാ മൗലിദ് പൂച്ചാക്കൂൽ മജ്ലിസിൽ നടക്കും. സയ്യിദ് ആറ്റക്കോയ ജാതിയേരി മൗലിദിന് നേതൃത്വം നൽകും .

11 മണിക്ക് നടക്കുന്ന മധുര സ്മരണയിൽ സയ്യിദ് ഹിശാം തങ്ങൾ പ്രാർത്ഥന നടത്തും ജെ പി ഇസ്മായിൽ മൗലവി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും .

തുടർന്ന് അബ്ദുൽ ഹമീദ് ബഖവി കല്ലാച്ചി, അബ്ദുന്നാസർ തുഹുഫി പുളിയാവ്, കീഴന ഇസ്ഹാഖ് മുസ്‌ലിയാർ, അബ്ദുല്ല വഹബി അരൂർ, ജാഫർ വഹബി നാദാപുരം, മഷ്ഹൂദ് ഫലാഹി അസ്ഹരി വാണിമേൽ, മുഹ്സിൻ ഫലാഹി വേളം, ജുനൈദ് ജലാലി വലകെട്ട് എന്നിവർ വിഷയവാതരണം നടത്തും 5 മണിക്ക് സമാപന സമ്മേളനം നടക്കും സയ്യിദ് ഹസൻ സഖഫ് തങ്ങൾ കൊടക്കൽ അദ്ധ്യക്ഷത വഹിക്കും .

ഹുജ്ജത്തുൽ ഉലമാ മൗലാന എ നജീബ് മൗലവി ഉദ്ഘാടനം നിർവഹിക്കും ശൈഖുന കെ കെ കുഞ്ഞാലി മുസ്‌ലിയാർ, അഹ്മദ് ബാഖവി അരൂർ, അലി അക്ബർ വഹബി ഉദിരംപൊയിൽ, ടി എച് മസ്ഊദ് ഫലാഹി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.

മൗലാന എം സുലൈമാൻ മുസ്‌ലിയാർ വെളിമണ്ണ, സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ പരപ്പനങ്ങാടി,സയ്യിദ് ഹാശിം ബാഫഖി തങ്ങൾ കൊയിലാണ്ടി, പടിഞ്ഞാറയിൽ അബ്ദുറഹിമാൻ മുസ്‌ലിയാർ, അബ്ദുസ്സലാം മുസ്‌ലിയാർ മുഴക്കുന്ന്, എടപ്പംതൊടി മൊയ്‌തു മുസ്‌ലിയാർ, കീഴന സഈദ് മുസ്‌ലിയാർ ഡോ. മുഹമ്മദ്‌ നൂറാനി മൗലവി, കക്കാട്ട് പോക്കർ മുസ്‌ലിയാർ, അഷ്‌റഫ്‌ ബഖവി കാളികാവ്, സൂപ്പി നാരിക്കാട്ടേരി, അഹ്മദ് പുന്നക്കൽ, വലിയാണ്ടി ഹമീദ്, വി വി മുഹമ്മദലി എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ഹസൻ സഖാവ് തങ്ങൾ കൊടക്കൽ, എൻ. കെ . കുഞ്ഞാലി മാസ്റ്റർ, മുഹമ്മദ് കോയ തങ്ങൾ ജാതിയേരി , കെ.യു. ഇസ്ഹാഖ് ഫലാഹി, ഡോ. ഉവൈസ് ഫലാഹി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263857/commemoration-keezhanaor-will-begin-tomorrow)