പാറക്കടവ്: ( nadapuramnews.in ) ചെക്യാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സായുക്തമായി സംഘടിപ്പിച്ച അകലാപുഴയിലേക്കുള്ള വിനോദ യാത്ര ഒരു വേറിട്ട അനുഭവമായി. പാലിയേറ്റീവ് രോഗികൾ വീടിനുള്ളിൽ തളച്ചിടേണ്ടവർ അല്ല എന്ന സന്ദേശമായി ഈ ഉല്ലാസയാത്ര .

രാവിലെ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നിന്ന് പുറപ്പെട്ട യാത്രയിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിലിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ സ്ഥിരം സമിതി അധ്യക്ഷരായ സുബൈർ പാറേമ്മൽ റംല കുട്ടിയാപണ്ടി മെമ്പർമാരായ മഫീദ സലീം അബൂബക്കർ മാസ്റ്റർ, മോഹൻദാസ് കെ പി, ബീജ കെ, ഷൈനി കെ ടി കെ, മെഡിക്കൽ ഓഫീസർ അശ്വിൻ പാലിയിറ്റീവ് നേഴ്‌സ് മാർ ആശാ വർക്കേഴ്സ് ആരോഗ്യ മേഖലയിലെ മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എൻ എസ് എസ് കുട്ടികളുടെയും നൗഷാദ് ദാരോത്തിന്റെയും ഗാനങ്ങൾ യാത്രക്ക് മാറ്റ് കൂട്ടി.
#pleasure #trip #fun #with #patient #family #remarkable