---
title: "#PRKurup | അനുസ്മരണം; പി.ആർ കുറുപ്പിന്റെ ചരമ വാർഷികദിനം ആചരിച്ചു"
english_title: "#commemoration #Death #anniversary #PRKurup #observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264143/commemoration-Death-anniversary-PRKurup-observed"
published_at: "2025-01-17T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b060540e79_commoration.jpg"
keywords: []
---

# #PRKurup | അനുസ്മരണം; പി.ആർ കുറുപ്പിന്റെ ചരമ വാർഷികദിനം ആചരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ :** മുൻ മന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ പി.ആർ കുറുപ്പിന്റെ 24 മത് ചരമവാർഷികദിനം ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ :** മുൻ മന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ പി.ആർ കുറുപ്പിന്റെ 24 മത് ചരമവാർഷികദിനം ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

ഇരിങ്ങണ്ണൂർ എം.പി നാരായണൻ സ്മാരക മന്ദിരത്തിൽ ഛായാപടത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് പി.എം നാണു, നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, ടി. പ്രകാശൻ, വള്ളിൽ പവിത്രൻ, പി.കെ അശോകൻ,കെ. നാരായണൻ, ടി.പി വാസു, എം രാജൻ, വള്ളിൽ കുനി രാജൻ, പി.പി ഗോപാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264143/commemoration-Death-anniversary-PRKurup-observed)