---
title: "#youthintervention | ആദിയമോള്‍ക്ക് പുനര്‍ജന്മം; വെള്ളക്കെട്ടിൽ കാൽ വഴുതി വീണ വിദ്യാർത്ഥിനിക്ക് തുണയായത് യുവാക്കളുടെ അവസരോചിത ഇടപെടൽ "
english_title: "#timely #intervention #youth #helped #student #slipped #water"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264278/timely-intervention-youth-helped-student-slipped-water"
published_at: "2025-01-18T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b86b3ac08e_Untitled-1.jpg"
keywords: []
---

# #youthintervention | ആദിയമോള്‍ക്ക് പുനര്‍ജന്മം; വെള്ളക്കെട്ടിൽ കാൽ വഴുതി വീണ വിദ്യാർത്ഥിനിക്ക് തുണയായത് യുവാക്കളുടെ അവസരോചിത ഇടപെടൽ 

> **Lead Summary:** **നാദാപുരം: **ജാതിയേരി എള്ളിൽപാറയിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ എൽകെജി വിദ്യാർഥിനി നാലു വയസുകാരി ആദിയയ്ക്ക് ഇത് പുനർജന്മം. യുവാക്കളുടെ അവസരോചിത ഇടപെടൽ തുണയായി. 

## Article Content

**നാദാപുരം: **ജാതിയേരി എള്ളിൽപാറയിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ എൽകെജി വിദ്യാർഥിനി നാലു വയസുകാരി ആദിയയ്ക്ക് ഇത് പുനർജന്മം. യുവാക്കളുടെ അവസരോചിത ഇടപെടൽ തുണയായി. 

കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ച വീട്ടുകാർ വെള്ളക്കെട്ടിനരികിൽ കുട്ടിയുടെ ചെരുപ്പ് കണ്ടതിനെ തുടർന്ന് ബഹളം വെച്ചത് കേട്ടാണ് സമീപത്ത് ബോളിബോൾ കളിക്കുകയായിരുന്ന അൻസൽ പി.സി, റിയാസ് നെല്ലിയുള്ളതിൽ, സുമേഷ് എള്ളിൽ, ആസിഫ് പി.സി.എന്നിവർ ഓടിയെത്തിയത്.

കുട്ടിയെ വെള്ളത്തിൽ നിന്ന് കരക്കെടുക്കുകയുമായിരുന്നു. അപകടാവസ്ഥവയിലായ കുട്ടിയെ മറ്റു വാഹനങ്ങൾക്ക് കാത്തിരിക്കാതെ തങ്ങളുടെ ബൈക്കിൽ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞു.

രക്ഷാ പ്രവർത്തനം നടത്തിയ യുവാക്കളെ വാർഡ് മെമ്പർ പി.കെ.ഖാലിദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264278/timely-intervention-youth-helped-student-slipped-water)