പന്ത്രണ്ടുകാരന്‍റെ മരണത്തില്‍ അസ്വാഭാവികതയെന്ന്‍ ബന്ധുക്കള്‍; മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും

പന്ത്രണ്ടുകാരന്‍റെ മരണത്തില്‍ അസ്വാഭാവികതയെന്ന്‍ ബന്ധുക്കള്‍; മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും
Feb 14, 2022 10:28 PM | By Vyshnavy Rajan

നാദാപുരം : പനിയും ശ്വാസ തടസ്സവും ഉണ്ടായതിനെ തുടര്‍ന്ന്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയെന്ന്‍ ബന്ധുക്കളുടെ പരാതി. മൃതദേഹം നാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

കക്കട്ടിനടുത്ത് വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ പരിസരത്ത് താമസിക്കുന്ന പടിക്കിലക്കണ്ടി രജീഷിന്‍റെയും ലികന്യയുടെയും മകന്‍ തേജ് ദേവാണ് (12) തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. നാദാപുരത്തെ സ്വകാര്യ ഹെല്‍ത്ത് സെന്‍ററില്‍ നിന്ന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു കുട്ടിയുടെ മരണം.

ഈ ക്കഴിഞ്ഞ പതിനൊന്നാം തീയ്യതി പനിയും കഫകെട്ടിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെ ശിശു രോഗവിദഗ്ധന്‍റെ ചികിത്സ തേടിയിരുന്നു. ഇന്ന് രാവിലെ ശ്വാസ തടസ്സം വര്‍ധിച്ചതിനെ തുടര്‍ന്ന്‍ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു.

ശ്വാസ തടസ്സം കൂടുതലാണെന്നും ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനിടിയില്‍ കുട്ടിക്കൊരു കുത്തിവെയ്യ്പ്പ് നടത്തിയതായും കുട്ടിയുടെ ശരീരം വീര്‍ത്തുവന്ന്‍ നിറം മാറിയതായും ബന്ധുക്കള്‍ പറയുന്നു. ഉടന്‍തന്നെ ആശുപത്രി അധികൃതരും ബന്ധുക്കളും ചേര്‍ന്ന്‍ കുട്ടിയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇവിടെ പരിശോധിച്ച ഡോക്ടറാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ച് ഉച്ചയ്ക്ക് ഒന്നരമണിയോടെ ബന്ധുക്കളെ അറിയിച്ചത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.വളയത്തെ തപാല്‍ വിതരണക്കാരന്‍ കുഞ്ഞിക്കണ്ണന്റെ മകളുടെ മകനാണ് മരിച്ച തേജ് ദേവ്. സഹോദരന്‍ : ശ്രാവണ്‍ ദേവ്

Relatives say the death of a 12-year-old was unnatural; The body will be autopsied tomorrow

Next TV

Related Stories
#snehilkumarsingh | പരസ്യപ്രചാരണം നാളെ വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍

Apr 23, 2024 09:52 PM

#snehilkumarsingh | പരസ്യപ്രചാരണം നാളെ വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം -ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള പരിപാടികള്‍, അഭിപ്രായ സര്‍വേ, എക്സിറ്റ് പോള്‍ തുടങ്ങിയവ പാടില്ല. പെരുമാറ്റച്ചട്ടം...

Read More >>
#KKShailaja  | വക്കീൽ നോട്ടീസ് :സൈബർ അധിക്ഷേപകേസിൽ ഷാഫിക്കെതിരെ നോട്ടീസ് അയച്ച് കെകെ ശൈലജ

Apr 23, 2024 08:52 PM

#KKShailaja | വക്കീൽ നോട്ടീസ് :സൈബർ അധിക്ഷേപകേസിൽ ഷാഫിക്കെതിരെ നോട്ടീസ് അയച്ച് കെകെ ശൈലജ

ശൈലജ ടീച്ചറും തെരഞ്ഞെടുപ്പ് എജെന്റ്റും നൽകിയ പരാതിയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലും സൈബർ പോലീസിലുമായി പതിനാറ് കേസുകൾ ഇതുവരെ രജിസ്റ്റർ...

Read More >>
#Akshaydeath | വിങ്ങിപ്പൊട്ടി അമ്മ; അക്ഷയ്‌ യുടെ ദൂരൂഹ മരണം വീട് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു

Apr 23, 2024 07:13 PM

#Akshaydeath | വിങ്ങിപ്പൊട്ടി അമ്മ; അക്ഷയ്‌ യുടെ ദൂരൂഹ മരണം വീട് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു

വിലങ്ങാട് കുമ്പള ചോല പ്രദേശവാസിയും നാദാപുരം എം. ഇ. ടി കോളേജ് കെ. എസ്.യു യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് യുടെ ദുരൂഹ മരണത്തൽ കുടുംബത്തെ...

Read More >>
 #complaint  | മോർഫ് വീഡിയോ; അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊലീസിൽ പരാതി നൽകി

Apr 23, 2024 06:57 PM

#complaint | മോർഫ് വീഡിയോ; അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊലീസിൽ പരാതി നൽകി

വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും പൊലീസ്...

Read More >>
#MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി

Apr 23, 2024 02:23 PM

#MullappallyRamachandran | മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം -മുല്ലപ്പള്ളി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതാൻ വോട്ടർമാർ തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 23, 2024 12:27 PM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
Top Stories

News Roundup