---
title: "#Karatetraining | സ്വയം പ്രതിരോധിക്കാൻ; ആരോഗ്യ രംഗത്ത് നൂതന പരിപാടിയുമായി നാദാപുരത്ത് കരാട്ടെ പരിശീലനം തുടങ്ങി"
english_title: "#defend #oneself #Karate #training #started #Nadapuram #innovative #program #field #health"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264403/defend-oneself-karate-training-started-nadapuram-innovative-program-field-health"
published_at: "2025-01-19T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678caafe38f56__.jpg"
keywords: []
---

# #Karatetraining | സ്വയം പ്രതിരോധിക്കാൻ; ആരോഗ്യ രംഗത്ത് നൂതന പരിപാടിയുമായി നാദാപുരത്ത് കരാട്ടെ പരിശീലനം തുടങ്ങി

> **Lead Summary:** **നാദാപുരം: ** നാദാപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നൂതന പരിപാടിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് വേണ്ടി നടത്തുന്ന കരാട്ടെ പരിശീലനം ആരംഭിച്ചു .

## Article Content

**നാദാപുരം: ** നാദാപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നൂതന പരിപാടിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് വേണ്ടി നടത്തുന്ന കരാട്ടെ പരിശീലനം ആരംഭിച്ചു .

നാദാപുരം ടി ഐ എം ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ഉദ്ഘാടനം ചെയ്തു .

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു.

വിവിധ വാർഡുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 18 വയസ്സുവരെയുള്ള വിദ്യാർത്ഥിനികൾക്ക് പഞ്ചായത്തിന്റെ അഞ്ചോളം കേന്ദ്രങ്ങളിലായിട്ടാണ് പരിശീലനം കൊടുക്കുന്നത് . നാദാപുരം ഓക്സ്ഫോർഡ് മാർഷൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യുട്ടാണ് കരാട്ടെ പരിശീലനം നൽകുന്നത് .

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണേക്കൽ , വി അബ്ദുൽ ജലീൽ , ഐ ,സി ഡി എസ്‌ സൂപ്പർവൈസർ നിഷ, കരാട്ടെ ആക്കാദമി അംഗങ്ങളായ സി റഫീഖ് , ചേനത്തു ഹാരിസ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264403/defend-oneself-karate-training-started-nadapuram-innovative-program-field-health)