നാദാപുരം : (nadapuram.truevisionnews.com) കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് പെൻഷനേഴ്‌സ് കലോത്സവം നടത്തി.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വനജ കലോത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി. കരുണാകരകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ, യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.വി. ജോസഫ്, ജില്ലാ സാംസ്കാരികവേദി കൺവീനർ പി.കെ. ദാമു, ജില്ലാ ജോ. സെക്രട്ടറി രമണി കൊട്ടാരത്ത്, ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, കൺവീനർ വാസു പുതിയോട്ടിൽ, എം.ബാൽരാജ് എന്നിവർ പ്രസംഗിച്ചു.
8 യൂണിറ്റുകളിൽ നിന്നായി 137 പേർ മത്സരത്തിൽ പങ്കെടുത്തു. ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ടി.പി. സത്യനാഥൻ മാസ്റ്റർ മെമ്മോറിയൽ ട്രോഫി വളയം യൂണിറ്റ് കരസ്ഥമാക്കി.
റണ്ണേർസപ്പിനുള്ള കെ.പി. ചാത്തുമാസ്റ്റർ മെമ്മോറിയൽ ട്രോഫി തൂണേരി യൂണിറ്റും നേടി. എടച്ചേരി യൂണിറ്റിനാണ് മൂന്നാം സ്ഥാനം.
#pensioners #union #organized #art #festival