---
title: "Peringathurbridge | അടിയന്തിര അറ്റകുറ്റപണി; പെരിങ്ങത്തൂർ പാലം ഇന്ന് മുതൽ ഒരു മാസം പൂർണമായും അടച്ചിടും"
english_title: "#emergency #repairs #Peringathur #Bridge #completely #closed #one #month #from #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264552/emergency-repairs-peringathur-bridge-completely-closed-one-month-from-today"
published_at: "2025-01-20T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678def242b6d9_bridge.jpg"
keywords: []
---

# Peringathurbridge | അടിയന്തിര അറ്റകുറ്റപണി; പെരിങ്ങത്തൂർ പാലം ഇന്ന് മുതൽ ഒരു മാസം പൂർണമായും അടച്ചിടും

> **Lead Summary:** **നാദാപുരം: **പതിറ്റാണ്ടുകൾ പഴക്കമുള്ള പെരിങ്ങത്തൂർ പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാൽ നാദാപുരം -തലശ്ശേരി സംസ്ഥാന പാതയിലെ പെരിങ്ങത്തൂർ പാലം വഴിയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നിർത്തി.

## Article Content

**നാദാപുരം: **പതിറ്റാണ്ടുകൾ പഴക്കമുള്ള പെരിങ്ങത്തൂർ പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാൽ നാദാപുരം -തലശ്ശേരി സംസ്ഥാന പാതയിലെ പെരിങ്ങത്തൂർ പാലം വഴിയുള്ള വാഹനഗതാഗതം ഇന്ന് മുതൽ നിർത്തി.

ഫെബ്രുവരി 20 വരെ പാലം പൂർണമായും അടച്ചിടും. ചെറിയ വാഹനങ്ങൾ ഉൾപ്പെടെ പൂർണ്ണമായും ഗതാഗതം നിരോധിച്ചിട്ടുണ്ട്.

ഇതുവഴി പോകേണ്ട വാഹനങ്ങൾ മുണ്ടത്തോട് പാലം - പാറക്കടവ് വഴിയോ / കാഞ്ഞിരക്കടവ് വഴിയോ പോകേണ്ട വിധത്തിൽ ഗതാഗത ക്രമീകരണം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264552/emergency-repairs-peringathur-bridge-completely-closed-one-month-from-today)