നാദാപുരം: ഉറ്റ ചങ്ങാതിയുടെ അകാല വേർപാട് തീർത്ത മായാത്ത ഓർമ്മകൾ നിലനിർത്താൻ അവർ കൈകോർത്തു.

കഴിഞ്ഞവർഷം ബഹറിനിൽ മരണമടഞ്ഞ മഠത്തിൽ ലാലുവിന്റെ സ്മരണയ്ക്ക് ലാലുവിന്റെ സുഹൃത്തുക്കൾ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ബോഡി ഫ്രീസർ വാങ്ങി വരിക്കോളി ജ്വാല ലൈബ്രറിക്ക് കൈമാറി.
പി കെ ബിനു, സിപി അശോകൻ, ചെട്ടികുളങ്ങര വിജിത്ത്, വലിയകണ്ടി രജീഷ്, മലയിൽ ഷാജി, തെക്കയിൽ ബാബു എന്നിവർ ചേർന്ന് ജ്വാല ലൈബ്രറി സെക്രട്ടറി സി കെ നിജേഷ്, പ്രസിഡണ്ട് സിജിന മനോജ്, കെ രാജീവൻ എന്നിവർക്കാണ് കൈമാറിയത്.
പരിപാടിയിൽ മഠത്തിൽ ലാലുവിന്റെ സഹോദരൻ മഠത്തിൽ സുരേഷും പങ്കെടുത്തു.
#indelible #memory #body #freezer #handed #over #Varikoli #Jwala #Library