---
title: "കലോത്സവപ്രതിഭകളെ ആദരിക്കൽ; പിവി അൻവർ നാളെ നാദാപുരത്ത്"
english_title: "#honoring #artistic #talent #PVAnvar #Nadapuram #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264692/honoring-artistic-talent-pvanvar-nadapuram-tomorrow"
published_at: "2025-01-20T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e742f711f4_Untitled-1_copy.jpg"
keywords: []
---

# കലോത്സവപ്രതിഭകളെ ആദരിക്കൽ; പിവി അൻവർ നാളെ നാദാപുരത്ത്

> **Lead Summary:** **നാദാപുരം: **തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഓർഗനൈസർ മുൻ എം എൽ എ അൻവർ നാളെ നാദാപുരത്ത്.

## Article Content

**നാദാപുരം: **തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഓർഗനൈസർ മുൻ എം എൽ എ അൻവർ നാളെ നാദാപുരത്ത്.

കേരള സഹൃദയ മണ്ഡലം സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവപ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ സംബന്ധിക്കാനാണ് അൻവർ നാദാപുരത്തെത്തുന്നത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഹോട്ടൽ ഡി പാരീസിലാണ് ചടങ്ങ് .

പ്രളയാനന്തരം ഏറെ ദുരിതമനുഭവിക്കുന്ന വിലങ്ങാട്ടെ കുടിയേറ്റകർഷകരെ നേരിൽ കാണാനും അൻവറിന് പരിപാടിയുണ്ട്. സർക്കാർ പ്രഖ്യാപിച്ച വിലങ്ങാട് പുനരധിവാസ പദ്ധതി വൈകുന്നതിലുള്ള പ്രതിഷേധത്തിലാണ് വിലങ്ങാട്ടുകാർ.

പ്രളയത്തിന് ശേഷം ദുരിതം പേറുന്ന വിലങ്ങാട്ടെ കർഷകർ അൻവറിന് പരാതി നൽകുമെന്നറിയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264692/honoring-artistic-talent-pvanvar-nadapuram-tomorrow)