നാദാപുരം: (nadapuram.truevisionnews.com) ഇന്ന് നടന്ന നാദാപുരം ബാർ അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവിന് തിളക്കമാർന്ന വിജയം.

രാഷട്രീയ അനുകൂല അഭിഭാഷക സംഘടനകളുടെ പിന്തുണയോടെ മത്സരിച്ച അഡ്വ. പ്രമോദ് കക്കട്ടിൽ വ്യക്തയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഇടതു പക്ഷ അഭിഭാഷക സംഘടനയായ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡൻ്റ് നിർദ്ദേശിച്ച സ്ഥാനാർത്ഥിയാണ് ഡിസിസി സെക്രട്ടറി കൂടിയായ പ്രമോദ് കക്കട്ടിൽ.
പ്രമോദിന് 43 വോട്ട് ലഭിച്ചപ്പോൾ അഡ്വ. രഘുനാഥിന് 22 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷവും രാഷ്ടീയ കക്ഷികളുടെ പിന്തുണ ഇല്ലാത അഭിഭാഷകരാണ് ബാർ അസോസിയേഷൻ നേതൃത്വത്തിൽ ഉണ്ടായിരുന്നത്.
കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റാണ് മത്സരിച്ച് പരാചയപ്പെട്ട രഘുനാഥ്.
#political #success #Pramod #Nadapuram #Bar #Association #President