---
title: "നാദാപുരം ഗവൺമെന്റ്  ആശുപത്രിക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം"
english_title: "#Youth #Congress #protest #Nadapuram #Government #Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264938/youth-congress-protest-nadapuram-government-hospital"
published_at: "2025-01-21T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fd4dbbff2e_youth_congress.jpg"
keywords: []
---

# നാദാപുരം ഗവൺമെന്റ്  ആശുപത്രിക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

**നാദാപുരം: **നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

ആശുപത്രിയിൽ കിടത്തി ചികിത്സ ഇടക്കിടെ മുടങ്ങുന്നതും പ്രസവം വാർഡ് അടഞ്ഞു കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സമരം.

സംസ്ഥാനത്തെ മറ്റു താലൂക്ക് ആശുപത്രികളിൽ ഐ സി യു സംവിധാനം വരെയുള്ള ചികിത്സ സൗകര്യങ്ങളുള്ളപ്പോൾ നാദാപുരത്ത് മാത്രം കിടത്തി ചികിത്സ പോലും പരിതാപകരമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യമുണ്ടായിട്ടും ആശുപത്രി സുഖമമായി പ്രവർത്തിക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുന്നു. ആശുപത്രി വിഷയത്തിൽ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അലംഭാവം കാണിക്കുന്നതായാണ് യൂത്ത് കോൺഗ്രസിൻറെ ആരോപണം.

ആശുപത്രിയിൽ എത്തുന്ന രോഗികളെ മറ്റു സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയാണെന്നും യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

ഗവൺമെൻറ് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ നാദാപുരം നിയോജക മണ്ഡലം യൂത്ത്‌ കോൺഗ്രസ് കമ്മിറ്റിയാണ് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത് .

ആശുപത്രി കവാടത്തിൽ പോലീസ് പ്രതിഷേധ സമരത്തെ തടഞ്ഞു. തുടർന്ന് കുത്തിയിരുപ്പ് നടത്തിയാണ് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചത് .

നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം യൂ. ഡി. എഫ് കൺവീനർ അഡ്വ. എ. സജീവൻ, ദാമു മാസ്റ്റർ, വി. വി റിനീഷ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അഖില മര്യാട്ട്, അശോകൻ തുണേരി,കെ. ടി. കെ അശോകൻ,കെ. എസ്. യു ജില്ലാ ഭാരവാഹികളായ സിദ്ധാർഥ് കക്കട്ടിൽ അർജ്ജുൻ പെരുവങ്കര, അർജ്ജുൻ കായക്കൊടി, ജംഷി അടുക്കത്ത്, നജ്മ യാസർ, കെ. ദ്വര, ലാലു വളയം,സഹൽ, സിദ്ധാർഥ് കായക്കൊടി , സി കെ വരുൺ ദാസ്, സി എസ് ഷിജിൻ ലാൽ , രൂപേഷ് കിഴക്കേടത്ത്,ടി പി ജസീൽ . സി പി ,അഖിൽ മാസ്റ്റർ,ഷംസീർ നാദാപുരം, മാർട്ടിൻ ടോംസ് സംസാരിച്ചു. സാജിദ് മാസ്റ്റർ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264938/youth-congress-protest-nadapuram-government-hospital)