---
title: "പ്രതിഭകളെ ആദരിക്കാൻ; പി വി അൻവർ ഇന്ന് നാദാപുരത്ത്"
english_title: "#honor #talents #PVAnvar #today #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264985/honor-talents-pvanvar-today-nadapuram"
published_at: "2025-01-22T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67907821bb338_pv_anvar.jpg"
keywords: []
---

# പ്രതിഭകളെ ആദരിക്കാൻ; പി വി അൻവർ ഇന്ന് നാദാപുരത്ത്

> **Lead Summary:** **നാദാപുരം: **തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഓർഗനൈസർ മുൻ എം എൽ എ അൻവർ ഇന്ന് നാദാപുരത്ത്.

## Article Content

**നാദാപുരം: **തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഓർഗനൈസർ മുൻ എം എൽ എ അൻവർ ഇന്ന് നാദാപുരത്ത്.

കേരള സഹൃദയ മണ്ഡലം സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവപ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ സംബന്ധിക്കാനാണ് അൻവർ നാദാപുരത്തെത്തുന്നത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഹോട്ടൽ ഡി പാരീസിലാണ് ചടങ്ങ് .

പ്രളയാനന്തരം ഏറെ ദുരിതമനുഭവിക്കുന്ന വിലങ്ങാട്ടെ കുടിയേറ്റകർഷകരെ നേരിൽ കാണാനും അൻവറിന് പരിപാടിയുണ്ട്. സർക്കാർ പ്രഖ്യാപിച്ച വിലങ്ങാട് പുനരധിവാസ പദ്ധതി വൈകുന്നതിലുള്ള പ്രതിഷേധത്തിലാണ് വിലങ്ങാട്ടുകാർ.

പ്രളയത്തിന് ശേഷം ദുരിതം പേറുന്ന വിലങ്ങാട്ടെ കർഷകർ അൻവറിന് പരാതി നൽകുമെന്നറിയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264985/honor-talents-pvanvar-today-nadapuram)