ഐസ് ഇല്ലാതെ മത്സ്യം വിൽപ്പന; നാദാപുരത്ത് മത്സ്യ ബൂത്തിന് പ്രവർത്തന വിലക്ക്

ഐസ് ഇല്ലാതെ മത്സ്യം വിൽപ്പന; നാദാപുരത്ത് മത്സ്യ ബൂത്തിന് പ്രവർത്തന വിലക്ക്
Jan 22, 2025 10:25 PM | By Jain Rosviya

നാദാപുരം: കക്കം വള്ളിയിലെ മത്സ്യ ബൂത്തിന് ആരോഗ്യവകുപ്പിന്റെ പ്രവർത്തന വിലക്ക്. വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം നടത്തിയതിനും, ദുർഗന്ധം വമിക്കുന്ന തരത്തിൽ സ്ഥാപനം പ്രവർത്തിപ്പിച്ചതിനും, മതിയായ ഐസ് ഉപയോഗിക്കാതെ മത്സ്യം വിൽപ്പന നടത്തിയതിനുമാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചത്.

ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി നാദാപുരത്ത് 32 സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

കാലാവധി കഴിഞ്ഞ ഭക്ഷണ ഉൽപ്പന്നങ്ങൾ വിതരണം നടത്തിയ ചേലക്കാടുള്ള മർവ സ്റ്റോറിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തലാക്കി.

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം വൃത്തിഹീനമായതിന് കല്ലാച്ചിയിലുള്ള കേളോത്ത് ക്വാർട്ടേഴ്സിന് പരിഹരിക്കാനുള്ള നിർദ്ദേശം നൽകി. 

പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ. എച്ച്. ഐ. മാരായ ബാബു. കെ, റീന. സി. എന്നിവർ പങ്കെടുത്തു.

പൊതുജനാരോഗ്യ നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ. ജെ. അറിയിച്ചു

#Sale #fish #without #ice #ban #fish #booth #Nadapuram

Next TV

Related Stories
വിവാഹവാഗ്ദാനം നൽകി യുവതിയുടെ സ്വർണാഭരണം തട്ടിയെടുത്തു; വടകര സ്വദേശി അറസ്റ്റിൽ

Feb 19, 2025 08:48 AM

വിവാഹവാഗ്ദാനം നൽകി യുവതിയുടെ സ്വർണാഭരണം തട്ടിയെടുത്തു; വടകര സ്വദേശി അറസ്റ്റിൽ

പ്രതി നേരത്തേ സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ്...

Read More >>
ഇന്ന് പ്രയാണം; സിപിഐ എം വടകര ഏരിയാ കാൽനട പ്രചാണജാഥ ഇന്ന് തുടങ്ങും

Feb 19, 2025 07:45 AM

ഇന്ന് പ്രയാണം; സിപിഐ എം വടകര ഏരിയാ കാൽനട പ്രചാണജാഥ ഇന്ന് തുടങ്ങും

മണിയൂർ ലോക്കലിലെ അടക്കുണ്ട് കടവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരൻ മാസ്റ്റർ ജാഥാ ക്യാപ്റ്റൻ ടി.പി. ഗോപാലൻ മാസ്റ്റർക്ക് പതാക നൽകി ഉദ്ഘാടനം...

Read More >>
വടകര  ബ്ലോക്ക് പഞ്ചായത്ത്   കടത്തനാടൻ അങ്കം സംഘാടകസമിതിയായി

Feb 18, 2025 09:46 PM

വടകര ബ്ലോക്ക് പഞ്ചായത്ത് കടത്തനാടൻ അങ്കം സംഘാടകസമിതിയായി

ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തിൽ മെയ് മൂന്ന് മുതൽ പതിനൊന്ന് വരെ നടത്തുന്ന കടത്തനാടൻ അങ്കത്തിന് സംഘാടകസമിതി...

Read More >>
അമൃത് ഭാരത് പദ്ധതി; വടകര റെയിൽവേ കുളത്തിന്റെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ആരംഭിച്ചു

Feb 18, 2025 08:35 PM

അമൃത് ഭാരത് പദ്ധതി; വടകര റെയിൽവേ കുളത്തിന്റെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ആരംഭിച്ചു

കുളത്തിന്റെ കരയിലെ മരത്തടികളും മറ്റും നീക്കി സ്ഥലം നിരപ്പാക്കാൻ...

Read More >>
അശാസ്ത്രീയ നിർമ്മാണം; വടകര ലിങ്ക് റോഡിലെ ബസ്സുകളുടെ പാർക്കിംഗ് ഒഴിവാക്കണം -എസ് ഡി പി ഐ

Feb 18, 2025 07:47 PM

അശാസ്ത്രീയ നിർമ്മാണം; വടകര ലിങ്ക് റോഡിലെ ബസ്സുകളുടെ പാർക്കിംഗ് ഒഴിവാക്കണം -എസ് ഡി പി ഐ

ലിങ്ക് റോഡിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം കാരണം ജനങ്ങൾ ഏറെ പ്രയാസം...

Read More >>
പ്രതിഷേധ സമരം; നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം -ഐഎൻടിയുസി

Feb 18, 2025 04:10 PM

പ്രതിഷേധ സമരം; നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം -ഐഎൻടിയുസി

നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം എന്നാവശ്യവുമായി ഐഎൻടിയുസി ധർണ...

Read More >>
Top Stories