---
title: "എ കെ പീതാംബരൻ്റെ പുസ്തക പ്രകാശനം ഇന്ന് കല്ലാച്ചിയിൽ "
english_title: "#AKPeethambaran #book #release #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265217/akpeethambaran-book-release-today"
published_at: "2025-01-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791f7062496d_Untitled-1.jpg"
keywords: []
---

# എ കെ പീതാംബരൻ്റെ പുസ്തക പ്രകാശനം ഇന്ന് കല്ലാച്ചിയിൽ 

> **Lead Summary:** **നാദാപുരം : **കവിയും , സാംസ്കാരിക പ്രവർത്തകനുമായ എ കെ പീതാബരന്റെ പുസ്തക പ്രകാശനം ഇന്ന് .

## Article Content

**നാദാപുരം : **കവിയും , സാംസ്കാരിക പ്രവർത്തകനുമായ എ കെ പീതാബരന്റെ പുസ്തക പ്രകാശനം ഇന്ന് .

> കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന "ശാസ്ത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ" എന്ന പുസ്തകം വൈകീട്ട് 4 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ കുഞ്ഞഹമ്മദാണ് പ്രകാശനം ചെയ്യുന്നത്.

എ കെ പീതാംബരൻ്റെ എട്ടാമത് പുസ്തകമാണ് പ്രകാശനം ചെയ്യാൻ പോകുന്നത്. ആഗോള ശാസ്ത്രത്തിന്റെ ദർശനവും ദർശനത്തിന്റെയും രാഷ്ട്രമീമാംസയുടെയും ശാസ്ത്രീയ യുക്തിയും ഇഴ ചേർത്ത് പരിശോധിക്കുന്ന പ്രത്യേകതകൾ ഉൾക്കൊള്ളുന്ന കൃതിയാണ് ഇതെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് പുസ്തകം ഏറ്റുവാങ്ങും.  ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പ്രൊഫസർ കെ പാപ്പുട്ടി പുസ്തക പരിചയം നടത്തും. സംഘാടകസമിതി ചെയർമാൻ അഡ്വ. പി രാഹുൽരാജ് അധ്യക്ഷത വഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ എന്നിങ്ങനെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265217/akpeethambaran-book-release-today)