---
title: "ശാസത്രവും ദർശനവും; എ.കെ പീതാംബരൻ മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു"
english_title: "#Science #Philosophy #AKPeethambaran #released #master #book"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265326/science-philosophy-akpeethambaran-released-master-book"
published_at: "2025-01-23T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67924c0758f18_book_released.jpg"
keywords: []
---

# ശാസത്രവും ദർശനവും; എ.കെ പീതാംബരൻ മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: **എ.കെ പീതാംബരൻ മാസ്റ്ററുടെ എട്ടാമത് പുസ്തകം 'ശാസത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ' എന്ന പുസ്തകം കെഇഎൻ കുഞ്ഞമ്മദ് പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം: **എ.കെ പീതാംബരൻ മാസ്റ്ററുടെ എട്ടാമത് പുസ്തകം 'ശാസത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ' എന്ന പുസ്തകം കെഇഎൻ കുഞ്ഞമ്മദ് പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് അഡ്വ. പി ഗവാസ് പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. പാപ്പുട്ടി പുസ്തകം പരിചയപ്പെടുത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല പ്രസിഡൻ്റ് കുനിയിൽ രാജൻ അധ്യക്ഷനായി.

കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി കൺവീനർ വി.കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

വി.പി കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി , മോഹനൻ പാറക്കടവ് , അഹമ്മദ് പുന്നക്കൽ , എ മോഹൻദാസ് , പി.കെ. ദാമു മാസ്റ്റർ , കെ.പി കുമാരൻ മാസ്റ്റർ , ടി സുഗതൻ , പി കെ രവീന്ദ്രൻ, സുരേന്ദ്രൻ കല്ലേരി, എം. പ്രീത , കരിമ്പിൽ ദിവാകരൻ, കെ.എം രഘുനാഥ്, നിഷാ മനോജ്, കരിമ്പിൽ വസന്ത, കെ.വി നാസർ എന്നിവർ സംസാരിച്ചു. എ.കെ പിതാംബരൻ മറുമൊഴി നൽകി. കെ. ശശിധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265326/science-philosophy-akpeethambaran-released-master-book)