---
title: "സ്മരണാഞ്ജലി'; സി. കെ ഷിബിന്റെ രക്തസാക്ഷിത്വ വാർഷികം ആചരിച്ച് സിപിഐഎം "
english_title: "#CPIM #CKShibin #martyrdom #anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265332/cpim-ckshibin-martyrdom-anniversary"
published_at: "2025-01-23T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67925370be4ee_cpim.jpg"
keywords: []
---

# സ്മരണാഞ്ജലി'; സി. കെ ഷിബിന്റെ രക്തസാക്ഷിത്വ വാർഷികം ആചരിച്ച് സിപിഐഎം 

> **Lead Summary:** **നാദാപുരം: **മുസ്ലിം ലീഗുകാർ കൊലപ്പെടുത്തിയ വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി. കെ ഷിബിന്റെ പത്താമത് രക്തസാക്ഷിത്വ വാർഷികദിനം സിപിഐഎം ആഭിമുഖ്യത്തിൽ ആചാരിച്ചു.

## Article Content

**നാദാപുരം: **മുസ്ലിം ലീഗുകാർ കൊലപ്പെടുത്തിയ വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി. കെ ഷിബിന്റെ പത്താമത് രക്തസാക്ഷിത്വ വാർഷികദിനം സിപിഐഎം ആഭിമുഖ്യത്തിൽ ആചാരിച്ചു.

രക്തസാക്ഷി സൂതിമണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണം, പുഷ്പാർച്ചന, പതാക ഉയർത്തൽ എന്നിവ സംഘടിപ്പിച്ചു. രക്തസാക്ഷി സൂതിമണ്ഡപത്തിൽ ജില്ലാ കമ്മറ്റി അംഗം പി. പി ചാത്തു ഏരിയാ സെക്രട്ടറി എ. മോഹൻദാസ്, വെള്ളൂർ ലോക്കൽ സെക്രട്ടറി സി കെ അരവിന്ദാക്ഷൻ എന്നിവർ പുഷ്പ ചക്രം സമർപ്പിച്ചു.

നെല്ലിയേരി ബാലൻ പതാക ഉയർത്തി. വെള്ളൂരിലെ രക്തസാക്ഷി മണ്ഡപത്തിന് സമീപം ചേർന്ന അനുസ്മരണ യോഗത്തിൽ കനവത്ത് രവി അധ്യക്ഷനായി. പി. പി ചാത്തു അനുസ്മരണ പ്രഭാഷണം നടത്തി സി. കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.

വെള്ളൂർ കോടഞ്ചേരിയിൽ പ്രകടനവും പൊതുസമ്മേളനവും ചേർന്നു. സി. പി ഐ എം ജില്ലാ സെക്രട്ടറി പി മോഹൻ ഉദ്ഘാടനം ചെയ്തു. കനവത്ത് രവി അദ്യക്ഷനായി.

വി. പി കുഞ്ഞികൃഷ്ണൻ, പി. പി ചാത്തു, എ. മോഹൻദാസ്, നാസർ കോളായി, സി. എച്ച് മോഹനൻ കെ. കെ ദിനേശൻ പുറമേരി ടി. പ്രദീപ്‌ കുമാർ, ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഷിബിന്റെ അച്ഛൻ സി. കെ ഭാസ്കരൻ ചടങ്ങിൽ പങ്കെടുത്തു. കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265332/cpim-ckshibin-martyrdom-anniversary)