---
title: "വർത്തമാന കാലഘട്ടത്തെ നയിക്കുന്നവരായി വിദ്യാർത്ഥികൾ മാറണം -ഷാഫി പറമ്പിൽ എം.പി"
english_title: "#Students #leaders #present #era #ShafiParambil #MP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265343/students-leaders-present-era-shafiparambil-mp"
published_at: "2025-01-23T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67925daa20152_sahfi.jpg"
keywords: []
---

# വർത്തമാന കാലഘട്ടത്തെ നയിക്കുന്നവരായി വിദ്യാർത്ഥികൾ മാറണം -ഷാഫി പറമ്പിൽ എം.പി

> **Lead Summary:** **നാദാപുരം: ** സങ്കീർണമായ വർത്തമാന കാലഘട്ടത്തെ നയിക്കുന്നവരായി വിദ്യാർഥി സമൂഹം മാറണമെന്നും സമൂഹത്തിൽ നടമാടുന്ന ലഹരി അടക്കമുളള സകലവിധ വ്യത്തികേടുകൾക്കുമെതിരെ പോരാടാനുളള ഊർജ്ജം വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കണമെന്നും ഷാഫി പറമ്പിൽ എം.പി.പറഞ്ഞു.

## Article Content

**നാദാപുരം: ** സങ്കീർണമായ വർത്തമാന കാലഘട്ടത്തെ നയിക്കുന്നവരായി വിദ്യാർഥി സമൂഹം മാറണമെന്നും സമൂഹത്തിൽ നടമാടുന്ന ലഹരി അടക്കമുളള സകലവിധ വ്യത്തികേടുകൾക്കുമെതിരെ പോരാടാനുളള ഊർജ്ജം വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കണമെന്നും ഷാഫി പറമ്പിൽ എം.പി.പറഞ്ഞു.

പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂളിൽ നവീകരിച്ച മീഡിയ ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

അധാർമികതകൾക്കെതിരെ പൊരുതാനുളള കഴിവ് മാധ്യമ പഠനത്തിലൂടെ വിദ്യാർഥികൾ നേടിയെടുക്കണം.ഇതിനായി പരന്ന വായനയും അനുഭവ സമ്പത്തും വിദ്യാലയങ്ങളിൽ നിന്നും

ആർജ്ജിച്ചെടുക്കണം.സമൂഹത്തിൽ ചലനം സ്യഷ്ടിക്കാൻ സ്‌കൂളുകളിലെ മീഡിയ ലാബ് വഴിയുളള പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്നും അദേഹം പറഞ്ഞു. ചടങ്ങിൽ സ്‌കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി അധ്യക്ഷനായി.

കോഴിക്കോട് പ്രസ് ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം ഡിപ്ലോമ പരീക്ഷയിൽ നാലാം റാങ്ക് നേടിയ സ്‌കൂളിലെ പൂർവ്വവിദ്യാർഥിനി വാണിമേലിലെ അരീജ മുനസ്സ,നാഷണൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച മുഹമ്മദ് റിഫാദ് എന്നിവർക്കുളള ഉപഹാരം ഷാഫി പറമ്പിൽ സമ്മാനിച്ചു.

ചിത്രകാരൻ വി.പി.ലത്തീഫ് വരച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രേഖാചിത്രം ഷാഫി പറമ്പിലിന് സമ്മാനിച്ചു. ടി.ടി.കെ.അമ്മദ്ഹാജി മുഖ്യാതിഥിയായി.

ചടങ്ങിൽ പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല, ബംഗ്ലത്ത് മുഹമ്മദ്, പി.കെ.മുഹമ്മദ് എടച്ചേരി, ജാഫർ വാണിമേൽ, ഏ.കെ.രജ്ഞിത്ത്, ഇസ്മായിൽ വാണിമേൽ, ഒ.സഫിയ, എം.സൗദ, ആർ.രോഹൻ, എം.എം.മുഹമ്മദ്, അസീസ് ആരമ്പ്യത്ത്, സുബൈർ തോട്ടക്കാട്ട്,ഒ.നിസാർ, യു.ടി.അഷ്‌റഫ്, എം.വി.റഷീദ്, എ.ടി.റഹൂഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265343/students-leaders-present-era-shafiparambil-mp)