---
title: "വാണിമേൽ പുഴയിലെ അനധികൃത നിർമ്മാണം; അധികൃതർ അലംഭാവം അവസാനിപ്പിക്കണം -ബി.ജെ.പി"
english_title: "#Illegal #Construction #Vanimel #River #Authorities #stop #complacency #BJP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265347/illegal-construction-vanimel-river-authorities-stop-complacency-bjp"
published_at: "2025-01-23T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679260a73f757_njp.jpg"
keywords: []
---

# വാണിമേൽ പുഴയിലെ അനധികൃത നിർമ്മാണം; അധികൃതർ അലംഭാവം അവസാനിപ്പിക്കണം -ബി.ജെ.പി

> **Lead Summary:** നാദാപുരം: മയ്യഴിപുഴ കയ്യേറി അനധികൃത നിർമ്മാണ പ്രവൃർത്തിയും, പുഴയിലെ സ്വാഭാവിക ഒഴുക്ക് ഗതിമാറ്റി സ്വകാര്യ വ്യക്തിയുടെ താൽപര്യത്തിനു വേണ്ടി പുഴ കയ്യേറി നിർമ്മാണ പ്രവൃത്തി നടത്തിയ സംഭവത്തിൽ ബി ജെ പി മണ്ഡലം പ്രതിഷേധിച്ചു.

## Article Content

നാദാപുരം: മയ്യഴിപുഴ കയ്യേറി അനധികൃത നിർമ്മാണ പ്രവൃർത്തിയും, പുഴയിലെ സ്വാഭാവിക ഒഴുക്ക് ഗതിമാറ്റി സ്വകാര്യ വ്യക്തിയുടെ താൽപര്യത്തിനു വേണ്ടി പുഴ കയ്യേറി നിർമ്മാണ പ്രവൃത്തി നടത്തിയ സംഭവത്തിൽ ബി ജെ പി മണ്ഡലം പ്രതിഷേധിച്ചു.

പഞ്ചായത്ത് അധികൃതരുടെയും, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ചില ഉദ്യോഗസ്ഥരുടെയും മൗനാനുവാദമാണ്, സ്വകാര്യ വ്യക്തിക്ക് ഇത്തരത്തിൽ പകൽ വെളിച്ചത്തിൽ പുഴ കയ്യേറാനുള്ള സാഹചര്യം ഒരുക്കിയത്.

പുഴ കയ്യേറി നടത്തിയ പ്രവൃത്തി അതീവ ഗൗരവമുള്ളതാണെന്നും, വിദൂര ഭാവിയിൽ തന്നെ വലിയ അപകടം പ്രദേശത്ത് ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള അശാസ്ത്രീയ പ്രവർത്തിയാണ് അവിടെ നടത്തിയിട്ടുള്ളതെന്നും, മേൽ സംഭവവുമായി ബന്ധപ്പെട്ട്, വലിയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ച്, പുഴ കയ്യേറിയ വ്യക്തികൾക്കെതിരെ, നിയമ നടപടികൾ സ്വീകരിക്കണമെന്നും, ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവസ്ഥലം ബിജെപി നാദാപുരം മണ്ഡലം പ്രസിഡണ്ട് ആർ പി വിനീഷിന്റെ നേതൃത്വത്തിൽ കെ കെ രഞ്ജിത്ത്, കെ ടി കെ ചന്ദ്രൻ, പി മധു പ്രസാദ്, അഖിൽ നാളോംകണ്ടി, കല്ലിൽ നാണു, കെ. കെ രാജീവൻ എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265347/illegal-construction-vanimel-river-authorities-stop-complacency-bjp)