എടച്ചേരി: (nadapuram.truevisionnews.com) മാലിന്യമുക്തം നവകേരളം ജന കിയ ക്യാമ്പയിന്റെ ഭാഗമായി എടച്ചേരി ടൗൺ ശുചീകരണവും സൗന്ദര്യവൽക്കരണവും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും നടത്തി. പഞ്ചായത്തിലെ 314 അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ഹരിത അയൽക്കൂട്ട പ്രഖ്യാപനം നിർവഹിച്ചു. വീടുകളിൽ ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുക, അജൈവ പാഴ് വസ്തുക്കൾ എല്ലാ മാസവും കൃത്യമായി ഹരിതകർമസേനക്ക് യൂസർ ഫീ നൽകി കൈമാറുക, അയൽക്കൂട്ട പ്രദേശത്തിലെ പൊ തുഇടങ്ങളിലെ മാലിന്യക്കുനകൾ നീക്കി സൗന്ദര്യവത്കരിക്കുകൽ ടങ്ങിയവയാണ് പ്രവർത്തനങ്ങൾ.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കവിത മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ എൻ നിഷ, ഷീമ വള്ളിൽ, മെമ്പർമാരായ ടി കെ ടി ഷിബിൻ, ടി കെ മോട്ടി, സെക്രട്ടറി നിഷ, ജി ജേഷ്, ആർ പി കെ കുഞ്ഞിരാ മൻ, പ്രകാശൻ എന്നിവർ സം സാരിച്ചു.
അനൂപ് സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു
#Garbage #free #New #Kerala #Green #neighborhood #declaration #Edachery