---
title: "റിപ്പബ്ലിക് ദിനം; കല്ലാച്ചിയിൽ 26 ന് അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കും -എസ്ഡിപിഐ"
english_title: "#Republic #Day #SDPI #organize #Ambedkar #Square #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265493/republic-day-sdpi-organize-ambedkar-square-kallachi"
published_at: "2025-01-24T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6793468e12c62_ambedkar.jpg"
keywords: []
---

# റിപ്പബ്ലിക് ദിനം; കല്ലാച്ചിയിൽ 26 ന് അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കും -എസ്ഡിപിഐ

> **Lead Summary:** നാദാപുരം: ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന സന്ദേശമുയർത്തി കല്ലാച്ചി ടൗണിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

## Article Content

നാദാപുരം: ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന സന്ദേശമുയർത്തി കല്ലാച്ചി ടൗണിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ജനുവരി 26 ഞായറാഴ്ച വൈകിട്ട് 4.30 ന് എസ് ഡി പി ഐ ജില്ലാ പ്രവർത്തക സമിതി അംഗം കെപി മുഹമ്മദ് അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കും.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ അധികാരത്തിലേറിയ ശേഷം ഭരണഘടന മൂല്യങ്ങളും പൗരാവകാശങ്ങളും നിരന്തരം അവമതിക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്ന് യോഗം അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തലായി, സെക്രട്ടറി ജെ പി അബൂബക്കർ മാസ്റ്റർ, ഹസൻ ടി എം, സുലൈഖ ടീച്ചത്, ഉമ്മർ കല്ലോളി , സികെ സുബൈർ, എന്നിവർ സംബന്ധിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265493/republic-day-sdpi-organize-ambedkar-square-kallachi)