---
title: "വളയം യുപി സ്കൂൾ ശതാബ്ദി; ചിത്ര -ശിൽപ പ്രദർശനം സംഘടിപ്പിച്ചു"
english_title: "#Valayam #UP #School #Centenary #painting #sculpture #exhibition #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265590/valayam-up-school-centenary-painting-sculpture-exhibition-organized"
published_at: "2025-01-24T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6793adb45444c_valayam_up_school.jpg"
keywords: []
---

# വളയം യുപി സ്കൂൾ ശതാബ്ദി; ചിത്ര -ശിൽപ പ്രദർശനം സംഘടിപ്പിച്ചു

> **Lead Summary:** വളയം: വളയം യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കരകൗശല -ചിത്രപ്രദർശനം വളയം എസ്ഐ ഹരിദാസൻ വള്ളുക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.കെ. സുനിൽ അധ്യക്ഷത വഹിച്ചു.

## Article Content

വളയം: വളയം യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കരകൗശല -ചിത്രപ്രദർശനം വളയം എസ്ഐ ഹരിദാസൻ വള്ളുക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.കെ. സുനിൽ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക വി.കെ.അനില, കെ.കെ. സജീവ്കുമാർ, കെ.കെ. നികേഷ്, വി.രാധികൃഷ്ണൻ, എൻ. കുഞ്ഞിക്കണ്ണൻ, സി.പി. സഗീഷ് എന്നിവർ പ്രസംഗിച്ചു.

ചിത്രകാരൻ വി. രാധാകൃഷ്ണൻ്റെ മ്യൂറൽ ചിത്രത്തിൻ്റെ മിഴിതുറക്കൽ ചടങ്ങും നടന്നു. ചിത്രകാരൻ എൻ. കുഞ്ഞിക്കണ്ണൻ കർമം നിർവഹിച്ചു. 10ലേറെ ചിത്രകാരന്മാരുടെ ചിത്രങ്ങളും ശിൽപവും പ്രദർശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265590/valayam-up-school-centenary-painting-sculpture-exhibition-organized)