നാദാപുരം: നാദാപുരത്ത് അപകടകരമായി വാഹനമോടിച്ച് റീൽസ് ചിത്രീകരിച്ച വിവാഹ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.വാഹനം ഓടിച്ച നവ വരനുൾപ്പെടെ 7 പേരാണ് പൊലീസിൻ്റെ പിടിയിലായത്. റീൽസ് ചിത്രീകരിച്ച 5 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് നാദാപുരം വളയത്തായിരുന്നു സംഭവം. കാറിന്റെ ഡോറിൽ ഇരുന്നും, മുകളിൽ പൂത്തിരികത്തിച്ചും, പടക്കം പൊട്ടിച്ചുമായിരുന്നു വിവാഹസംഘത്തിന്റെ യാത്ര. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം, പിടിച്ചെടുത്ത വാഹനങ്ങൾ നാളെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു. അപകടകരമായ ഡ്രൈവിംഗ്, പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമതിയാണ് കേസ് എടുത്തത്.
കോഴിക്കോട് നാദാപുരത്താണ് നടുറോഡിൽ വിവാഹ പാർട്ടിക്കാരുടെ റീൽസ് ചിത്രീകരണം നടന്നത്. നവവരൻ കല്ലാച്ചി സ്വദേശി അർഷാദ് എന്നയാൾക്കെതിരെയും മറ്റുള്ളവർക്കെതിരെയുമാണ് വളയം പൊലീസ് കേസ് എടുത്തത്.
അപകടം വരുത്തും വിധം വാഹനം ഓടിച്ചതിനും പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്.
#incident #Reels #shooting #wedding #celebration #Nadapuram #Seven #people #arrested