---
title: "വ്യായാമത്തിൽ അണിനിരത്താൻ; റോഡ് ടു ഹെൽത്ത് ഉദ്ഘാടനം ചെയ്തു "
english_title: "#mobilize #exercise #Road #to #Health #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/265975/mobilize-exercise-road-to-health-inaugurated"
published_at: "2025-01-26T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679605d6491b4_road_to_health.jpg"
keywords: []
---

# വ്യായാമത്തിൽ അണിനിരത്താൻ; റോഡ് ടു ഹെൽത്ത് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** വരിക്കോളി : നാട്ടുകാരിൽ വ്യായാമത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും, സ്ഥിരമായി വ്യായാമ പരിപാടികളിൽ അണിനിരത്താനുമായി പ്രതിഭ ലൈബ്രറി വരിക്കോളി സംഘടിപ്പിക്കുന്ന റോഡ് ടു ഹെൽത്ത് ( ആരോഗ്യ ജീവിതത്തിലേക്ക് നടക്കാം ) പരിപാടിക്ക് തുടക്കമായി.

## Article Content

വരിക്കോളി : നാട്ടുകാരിൽ വ്യായാമത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും, സ്ഥിരമായി വ്യായാമ പരിപാടികളിൽ അണിനിരത്താനുമായി പ്രതിഭ ലൈബ്രറി വരിക്കോളി സംഘടിപ്പിക്കുന്ന റോഡ് ടു ഹെൽത്ത് ( ആരോഗ്യ ജീവിതത്തിലേക്ക് നടക്കാം ) പരിപാടിക്ക് തുടക്കമായി.

പുതുതായി കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഇരുവശവും ചെടികൾ വച്ചു പിടിപ്പിച്ചും, ആരോഗ്യ സംരക്ഷണ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ചും, അലങ്കാര പണികൾ നടത്തിയും ആണ് വ്യായാമ കേന്ദ്രം ഒരുക്കിയത്.

ഗ്രാമത്തിലെ മുഴുവൻ ആളുകളെയും പ്രഭാത വ്യായാമത്തിൽ അണിനിരത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി എയ്റോബിക്, നോൺ എയ്റോബിക് വ്യായാമങ്ങളുടെ പരിശീലനം, ആരോഗ്യ ക്ലാസുകൾ, പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് രുചികരവും പോഷകസമൃദ്ധവുമായ ആഹാരങ്ങൾ പാചകം ചെയ്യുന്നതിനുള്ള പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ രാവിലെ 7 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സുബൈർ റോഡ് ടു ഹെൽത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ടി ലീന അധ്യക്ഷയായിരുന്നു. കെ രാജൻ മാസ്റ്റർ, എ കെ ഹരിദാസൻ, എ കെ അഭിലാഷ് എന്നിവർ സംസാരിച്ചു. എ കെ ബൈജു സ്വാഗതം ആശംസിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/265975/mobilize-exercise-road-to-health-inaugurated)