---
title: "രാജ്യ സ്നേഹം; ഡോ.റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം റിപ്പബ്ലിക് ദിനാഘോഷം"
english_title: "#DrRamManohar #Lohia #Library #Republic #Day #Celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266005/drrammanohar-lohia-library-republic-day-celebration"
published_at: "2025-01-26T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679628017b732_republic_day.jpg"
keywords: []
---

# രാജ്യ സ്നേഹം; ഡോ.റാം മനോഹർ ലോഹ്യ ഗ്രന്ഥാലയം റിപ്പബ്ലിക് ദിനാഘോഷം

> **Lead Summary:** **കുരിക്കിലാട്: ** രാജ്യത്തിന്റെ എഴുപത്തി ആറാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡോ.റാം മനോഹർ ലോഹ്യ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയത്തിനു മുന്നിൽ ദേശീയ പതാക ഉയർത്തി.

## Article Content

**കുരിക്കിലാട്: ** രാജ്യത്തിന്റെ എഴുപത്തി ആറാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡോ.റാം മനോഹർ ലോഹ്യ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയത്തിനു മുന്നിൽ ദേശീയ പതാക ഉയർത്തി.

റിട്ട: ആർമി ഹവീൽദാർ ശ്രീധരൻ കൂമുള്ളി പതാക ഉയർത്തി. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം ഗ്രന്ഥാലയം ഹാളിൽ കവിയും പ്രഭാഷകനുമായ രമേഷ് സുദർശനം നിർവ്വഹിച്ചു.

ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീജേഷ് നാഗപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം ജീവകാലഅംഗം ഇന്ദ്രൻ സി, ശ്രീനിവാസൻ കെ പി, ഗംഗാധരൻ ചിങ്ങന്റവിട, എൻ എം പ്രകാശൻ, ബാലമുരളീധരൻ നടക്കേന്റവിട, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

മധുര വിതരണവും ഉണ്ടായിരുന്നു. മോഹൻ സി വടകര, രജീഷ് പയനുള്ള പറമ്പത്ത്, വിനീത് കുമാർ വി, രാഘവൻ പാറേന്റെ മീത്തൽ എന്നിവർ കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾക്കും പരിപാടികൾക്കും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266005/drrammanohar-lohia-library-republic-day-celebration)