വാണിമേൽ: (nadapuram.truevisionnews.com) അര നൂറ്റാണ്ട് കാലമായി വാണിമേലിലെ ജനകീയ ഡോക്‌ടർ ആയ എം ഉസ്സൻ കുട്ടിയെ ഗ്ലോബൽ പബ്ലിക് സ്കൂൾ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ആദരിച്ചു.

ആരോഗ്യ പരിരക്ഷ എന്ന പേരിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങും മെഡിക്കൽ ക്യാമ്പും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്‌തു.
വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ഉപഹാര സമർപ്പണം നടത്തി. ഒ പി മൊയ്‌തു ഫൈസി അധ്യക്ഷത വഹിച്ചു. പി കെ അബ്‌ദുറഹ്മാൻ സ്വാഗതം പറഞ്ഞു. എൻ കെ മൂസ മാസ്റ്റർ ഡോക്‌ടറെ പരിചയപ്പെടുത്തി.
അമ്പലക്കണ്ടി അബ്ദുറഹ്മാൻ, എം എ വാണിമേൽ, യു കെ അഷ്റഫ്, ഡോ. നൗഷിദലി, എം പി ഷംസുദ്ദീൻ, വാഴയിൽ അമ്മദ് ഹാജി എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായ എം കെ അഷ്റഫ്, സി കെ അഷ്റഫ്, കെ പി കാസിം ഹാജി, എ പി വിജയൻ, സി പി ഷീജ, സുബൈദ, സിപിസി ആലിക്കുട്ടി, അലി കൊളത്തായി, ഫിറോസ് ചള്ളയിൽ എന്നിവർ സംബന്ധിച്ചു.
#health #care #Popular #Doctor #Usankutty #Vanimel #honored