---
title: "കോടതി വിധികൾ നടപ്പിലാക്കാതെ കർഷകരെ ഗയിൽ അധികൃതർ പീഡിപ്പിക്കുന്നു"
english_title: "#Gail #authorities #torture #farmers #without #implementing #court #orders"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266171/gail-authorities-torture-farmers-without-implementing-court-orders"
published_at: "2025-01-27T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67974d715442f_shafipparambil.jpg"
keywords: []
---

# കോടതി വിധികൾ നടപ്പിലാക്കാതെ കർഷകരെ ഗയിൽ അധികൃതർ പീഡിപ്പിക്കുന്നു

> **Lead Summary:** **നാദാപുരം: **കൊച്ചി ബാംഗ്ലൂർ വാതക പൈപ്പ് ലൈനിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെട്ട ഭൂഉട മകൾക്ക് തുച്ഛമായ നഷ്ടപരിഹാരം മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇതിനെതിരെ ഉടമകൾ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

## Article Content

**നാദാപുരം: **കൊച്ചി ബാംഗ്ലൂർ വാതക പൈപ്പ് ലൈനിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെട്ട ഭൂഉട മകൾക്ക് തുച്ഛമായ നഷ്ടപരിഹാരം മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇതിനെതിരെ ഉടമകൾ ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

മാന്യമായ നഷ്ടപരിഹാരം കോടതി വിധിച്ചെങ്കിലും ഗയിൽ അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീൽ ഹർജികളിലും സ്ഥലം ഉടമകൾക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. പിന്നീട് വന്ന ജില്ലാ കോടതിയുടെ വിധികളിൽ അപ്പീലിനു പോകാനോ ഉടമകൾക്ക് ജില്ലാ കോടതി വിധിച്ച നഷ്ടപരിഹാരം നൽകാനോ അധികൃതർ തയ്യാറാവാത്ത സാഹചര്യമാണ് ഉള്ളത്.

പൊന്നുവിലയുള്ള കാർഷിക വിളകൾ നഷ്ടപ്പെട്ട നിരവധി കർഷകർ ഇതുമൂലം കഷ്ടനഷ്ടങ്ങൾ നേരിടുകയാണ്. കോടതിവിധികൾ നടപ്പിലാക്കി കിട്ടാത്തതിൽ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്. കർഷകരുടെ പ്രയാസങ്ങൾ നീക്കുന്നതിന് വേണ്ടി ഭൂമി നഷ്ടപ്പെട്ട ഭൂഉടമകൾ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി തുടർ പ്രവർത്തനം നടത്തുകയാണ്.

ഇതിന്റെ ഭാഗമായി ആക്ഷൻ കമ്മിറ്റി ജില്ലാ ഭാരവാഹികളായ മുടി അഹമ്മദാജി പൂമടത്തിൽ രാഘവൻ നായർ, കണ്ടോത് ഹരിദാസ്. പി മുനീർ മാസ്റ്റർ എന്നിവർ പാറക്കൽ അബ്ദുല്ല എക്സ് എംഎൽഎയുടെ സാന്നിധ്യത്തിൽ ഷാഫി പറമ്പിലിന് നിവേദനം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266171/gail-authorities-torture-farmers-without-implementing-court-orders)