---
title: "സൈനികന്മാർ നാടിന്റെ മുതൽക്കൂട്ട് -മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "#Soldiers ##wealth #nation #MullapallyRamachandran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266205/soldiers-wealth-nation-mullapallyramachandran"
published_at: "2025-01-27T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67977436a727e_mullappally.jpg"
keywords: []
---

# സൈനികന്മാർ നാടിന്റെ മുതൽക്കൂട്ട് -മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** **നാദാപുരം: ** രാജ്യത്തിന്റെ അതിർത്തി സംരക്ഷകരായും ആഭ്യന്തര സമാധാനത്തിനും പോരാടിയ സൈനികന്മാർ സ്വതന്ത്ര ഇന്ത്യയുടെ മുതൽക്കൂട്ടാണെന്ന് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

## Article Content

**നാദാപുരം: ** രാജ്യത്തിന്റെ അതിർത്തി സംരക്ഷകരായും ആഭ്യന്തര സമാധാനത്തിനും പോരാടിയ സൈനികന്മാർ സ്വതന്ത്ര ഇന്ത്യയുടെ മുതൽക്കൂട്ടാണെന്ന് മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

രാജ്യം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ആ കാലഘട്ടങ്ങളിലെ ഭരണാധികാരികൾക്ക് കരുത്ത് പകർന്നത് ഇന്ത്യൻ സേനയുടെ മിടുമിടുക്കൻമാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നത്തെ ഭരണകൂടം സേന വിഭാഗങ്ങളുടെ നിയമനങ്ങളിലും മറ്റും കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ സേനയുടെ ആത്മവീര്യം തകർക്കും എന്ന ആശങ്ക നിലനിൽക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക് ദിനത്തിന്റെ 76 വാർഷികത്തോടനുബന്ധിച്ച് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ സംഘടിപ്പിച്ച 'ജയ് ജവാൻ സംഗമം''ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് വി വി റിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ പ്രമോദ് കക്കട്ടിൽ, ആവോലം രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്, അഡ്വ കെ എം രഘുനാഥ്, പി കെ ദാമു മാസ്റ്റർ, വി കെ ബാലാമണി, അനസ് നങ്ങാണ്ടി, ഷാജി കുമ്മൻകോട്, രൂപേഷ് കിഴക്കേടത്ത് എന്നിവർ സംസാരിച്ചു.

നാദാപുരം പഞ്ചായത്തിലെ 40 ഓളം വിരമിച്ച സൈനികന്മാരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266205/soldiers-wealth-nation-mullapallyramachandran)