---
title: "പുഴ സംരക്ഷ വലയം സൃഷ്ടിച്ചു; മയ്യഴിപ്പുഴ കയ്യേറ്റത്തിനെതിരെ കെഎസ്കെടിയു"
english_title: "#river #protection #zone #created #KSKTU #Mayyazhipuzha #encroachment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266228/river-protection-zone-created-ksktu-mayyazhipuzha-encroachment"
published_at: "2025-01-27T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679794df3010f_ksktu.jpg"
keywords: []
---

# പുഴ സംരക്ഷ വലയം സൃഷ്ടിച്ചു; മയ്യഴിപ്പുഴ കയ്യേറ്റത്തിനെതിരെ കെഎസ്കെടിയു

> **Lead Summary:** **നാദാപുരം: **മയ്യഴിപുഴയുടെ ഭാഗമായ തെരുവംപറമ്പ് പുഴയോരത്ത് നാദാപുരം പഞ്ചായത്തിൻ്റെ അനുമതിയോടെ സ്വകാര്യ വ്യക്തികൾ നടത്തിയ കയ്യേറ്റത്തിനെതിരെ കെഎസ്കെടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കർഷക തൊഴിലാളികൾ പുഴ സംരക്ഷ വലയം സൃഷ്ടിച്ചു.

## Article Content

**നാദാപുരം: **മയ്യഴിപുഴയുടെ ഭാഗമായ തെരുവംപറമ്പ് പുഴയോരത്ത് നാദാപുരം പഞ്ചായത്തിൻ്റെ അനുമതിയോടെ സ്വകാര്യ വ്യക്തികൾ നടത്തിയ കയ്യേറ്റത്തിനെതിരെ കെഎസ്കെടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കർഷക തൊഴിലാളികൾ പുഴ സംരക്ഷ വലയം സൃഷ്ടിച്ചു.

കെഎസ്കെടിയു ജില്ല സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. സി എച്ച് മോഹനൻ അധ്യക്ഷനായി. സിപിഐ എം ജില്ല കമ്മിറ്റി പി പി ചാത്തു ,സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻ ദാസ്,ടി പ്രദീപ് കുമാർ, കെ പി കുമാരൻ, കെ ശ്യാമള, ടി ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ കെ ദിനേശൻ പുറമേരി സ്വാഗതം പറഞ്ഞു.

പുഴ കയ്യേറിയ ഭാഗത്തെ മണ്ണ് പൂർണ്ണമായി നീക്കം ചെയ്യമെന്നും പുഴയെ പൂർവ്വസ്ഥിയിക്കുന്നത് വരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ശക്തമായ പ്രതിഷേധമുയർത്തുമെന്നും കർഷക തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266228/river-protection-zone-created-ksktu-mayyazhipuzha-encroachment)