---
title: "പേരോട് ഉസ്താദിൻ്റെ സപ്തദിന പ്രഭാഷണം ജനുവരി 29ന് തുടങ്ങും"
english_title: "#Perode #Ustad #seven #day #lecture #begin #January #29th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266233/perode-ustad-seven-day-lecture-begin-january-29th"
published_at: "2025-01-27T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67979d8b4421e_ustad.jpg"
keywords: []
---

# പേരോട് ഉസ്താദിൻ്റെ സപ്തദിന പ്രഭാഷണം ജനുവരി 29ന് തുടങ്ങും

> **Lead Summary:** **നാദാപുരം: **പതിറ്റാണ്ടുകൾ പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫിയുടെ ഇരുപത്തിമുന്നാമത് വാർഷിക സപ്തദിന പ്രഭാഷണമായ നാദാപുരത്തിൻ്റെ ആത്മീയ വൈജ്ഞാനികോൽസവം ജനുവരി: 29 ബുധനാഴ്ച്ച മുതൽ-ഫെബ്രുവരി: 4 വരെ നാദാപുരം പ്രകാശതീരം നഗരിയിൽ അതിവിപുലമായി നടക്കുന്നുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം: **പതിറ്റാണ്ടുകൾ പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫിയുടെ ഇരുപത്തിമുന്നാമത് വാർഷിക സപ്തദിന പ്രഭാഷണമായ നാദാപുരത്തിൻ്റെ ആത്മീയ വൈജ്ഞാനികോൽസവം ജനുവരി: 29 ബുധനാഴ്ച്ച മുതൽ-ഫെബ്രുവരി: 4 വരെ നാദാപുരം പ്രകാശതീരം നഗരിയിൽ അതിവിപുലമായി നടക്കുന്നുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 29 ബുധനാഴ്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ കുമ്പോൽ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

വിശുദ്ധ ഖുർആനിലെ സൂറത്ത് യൂസഫ് പ്രമേയമാകുന്ന പ്രഭാഷണത്തിൽ സാമൂഹിക തിന്മകൾക്ക് എതിരെയും, വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും, ആഘോഷങ്ങളിലെ ആഭാസത്തിനും എതിരെയും അതുമൂലം നഷ്ടപ്പെട്ടുപോകുന്ന കുടുംബത്തിന്റെയും രാജ്യത്തിന്റെയും സ്വസ്ഥതയെ വീണ്ടെടുക്കുന്നതിനാവശ്യമായ ഉദ്ബോദനം നടക്കും.

ആയിരക്കണക്കിന് ശ്രോതാക്കളെ ഉൾക്കൊള്ളാൻ വിധം പ്രഭാഷണത്തിൻ്റെ വേദി സജ്ജമായി കഴിഞ്ഞിട്ടുണ്ട്. നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന അനേകം സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മമ്മുഹാജി വളയം

(ചെയർമാൻ സ്വാഗതസംഘം)

ഹുസൈൻ മാസ്റ്റർകുന്നത്ത്. (കൺവീനർ) പുന്നോറത്ത് അമ്മദ് ഹാജി.

കുമ്മോളി ഇബ്രാvഹീം സഖാഫി.

ഇസ്മാഈൽ സഖാഫി തിനൂർ. എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266233/perode-ustad-seven-day-lecture-begin-january-29th)